ഉറങ്ങുന്നതിനിടെ ജീൻസിനുള്ളിലേക്ക് നുഴഞ്ഞുകയറി മൂർഖൻ പാമ്പ്; പേടിച്ച് വിറച്ച് ഏഴുമണിക്കൂറോളം യുവാവ്

ഉറങ്ങുന്നതിനിടെ യുവാവിന്റെ ജീൻസിനുളളിലേക്ക് നുഴഞ്ഞുകയറി മൂർഖൻ പാമ്പ്. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലുള്ള സിക്കന്തർപുർ ഗ്രാമത്തിലാണ് വിചിത്രമായ സംഭവം നടന്നത്.ലോകേഷ് കുമാർ എന്ന തൊഴിലാളിക്കാണ് ഭയപ്പെടുത്തുന്ന സംഭവങ്ങൾ നേരിടേണ്ടി വന്നത്.…

;

By :  Editor
Update: 2020-08-03 05:10 GMT

ഉറങ്ങുന്നതിനിടെ യുവാവിന്റെ ജീൻസിനുളളിലേക്ക് നുഴഞ്ഞുകയറി മൂർഖൻ പാമ്പ്. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലുള്ള സിക്കന്തർപുർ ഗ്രാമത്തിലാണ് വിചിത്രമായ സംഭവം നടന്നത്.ലോകേഷ് കുമാർ എന്ന തൊഴിലാളിക്കാണ് ഭയപ്പെടുത്തുന്ന സംഭവങ്ങൾ നേരിടേണ്ടി വന്നത്. വയറിങ്ങ് ജോലിക്കെത്തിയ തൊഴിലാളികൾ ജോലിക്കു ശേഷം ഉറങ്ങാൻ കിടന്നത് അംഗൻവാടി കെട്ടിടത്തിന്റെ വരാന്തയിലാണ്. അർധരാത്രിയിൽ ഉറക്കത്തിനിടയിലാണ് പാമ്പ് ജീൻസിനുള്ളിലേക്ക് നുഴഞ്ഞുകയറിയത്. തന്റെ ജീൻസിന്റെ ഇടയിലേക്ക് എന്തോ ഇഴഞ്ഞുപോകുന്നതായി തോന്നിയ ലോകേഷ് ഞെട്ടിയുണർന്നു. പാമ്പാണ് ജീൻസിനുള്ളിലെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് കൂടെയുള്ളവർ പാമ്പു പിടുത്ത വിദഗ്ധരെ വിവരമറിയിച്ചു. എന്നാൽ പാമ്പ് വിദഗ്ധന്‍ രാവിലെ മാത്രമേ സ്ഥലത്തെത്തുകയുളളൂ എന്നറിഞ്ഞ ലോകേഷ് കുമാർ പേടിച്ച് വിറച്ച് ഏഴുമണിക്കൂറോളമാണ് കെട്ടിടത്തിന്റെ തൂണിൽപ്പിടിച്ച് അനങ്ങാതെ നിന്നത്.തുടര്‍ന്ന് രാവിലെ വിദഗ്ധരെത്തി യുവാവിനെ രക്ഷിക്കുകയായിരുന്നു. യുവാവിന് കടിയേല്‍ക്കാതെയിരിക്കാന്‍ ജീൻസ് ശ്രദ്ധാപൂര്‍വം കീറിയ ശേഷമാണ് പാമ്പിനെ ഇവർ പുറത്തെടുത്തത്.

Tags:    

Similar News