കൊറോണ വാക്‌സിന്‍ ഇന്ത്യയില്‍ പരീക്ഷിക്കാന്‍ അനുമതി; പരീക്ഷണം ആദ്യം നടക്കുക മഹാരാഷ്ട്രയില്‍
കൊറോണയ്‌ക്കെതിരെ ഓക്‌സഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവ്ഷീല്‍ഡ് എന്ന വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ പൂനെയിലെ സെറം ഇന്‍സ്റ്റിറ്റിയൂട്ടിന് കേന്ദ്ര ഡ്രഗ്‌സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍…
കൊറോണയ്‌ക്കെതിരെ ഓക്‌സഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവ്ഷീല്‍ഡ് എന്ന വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ പൂനെയിലെ സെറം ഇന്‍സ്റ്റിറ്റിയൂട്ടിന് കേന്ദ്ര ഡ്രഗ്‌സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ അനുമതി നല്‍കി. വാക്‌സിന്റെ അന്തിമ പരീക്ഷണം മനുഷ്യരില്‍ നടത്താനാണിത്. സെറം ഇന്‍സ്റ്റിറ്റിയൂട്ട് പൂനെയും മുംബൈയും അടക്കം രാജ്യത്തെ 20 കേന്ദ്രങ്ങളിലായി, 1600 പേരിലാകും വാക്‌സിന്‍ പരീക്ഷിക്കുക.
പരീക്ഷണം സംബന്ധിച്ച് സെറം ഇന്‍സ്റ്റിറ്റിയൂട്ട് സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ പഠിച്ച വിദഗ്ധ സമിതി ഇവരെ മരുന്നു പരീക്ഷണത്തിന് അനുവദിക്കാന്‍ വെള്ളിയാഴ്ച ശുപാര്‍ശ ചെയ്തിരുന്നു. ശുപാര്‍ശ പരിഗണിച്ച ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ ആരോഗ്യ മന്ത്രാലയത്തെ അറിയിച്ച ശേഷം അനുമതി നല്‍കുകയായിരുന്നു.