സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ( 5-8-20) 1195 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.…

;

By :  Editor
Update: 2020-08-05 07:08 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ( 5-8-20) 1195 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 1,234 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവരില്‍ 971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 79 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. 1,234 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവരില്‍ 971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.79 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്ന് വന്ന 66 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 125 പേര്‍ക്കും 13 ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഏഴ് മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം-274, മലപ്പുറം-167, കാസര്‍കോട്-128, എറണാകുളം-120, ആലപ്പുഴ-108, തൃശ്ശൂര്‍-86, കണ്ണൂര്‍-61, കോട്ടയം-51, കോഴിക്കോട്-39, പാലക്കാട്-41, ഇടുക്കി-39, പത്തനംതിട്ട-37, കൊല്ലം-30,വയനാട്-14. നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം-528, കൊല്ലം-49 പത്തനംതിട്ട-46,ആലപ്പുഴ-60, കോട്ടയം-47, ഇടുക്കി-58, എറണാകുളം-35 തൃശ്ശൂര്‍-51, പാലക്കാട്-13, മലപ്പുറം-77, കോഴിക്കോട്-72, വയനാട്- 40, കണ്ണൂര്‍-53, കാസര്‍കോട്-105 എന്നിങ്ങനെയാണ്.

Tags:    

Similar News