കളിക്കുന്നതിനിടെ കാറില്‍ കുടുങ്ങിയ മൂന്ന് പെണ്‍കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു

അമരാവതി: കളിക്കുന്നതിനിടെ കാറില്‍ കുടുങ്ങിയ മൂന്ന് പെണ്‍കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു. കൃഷ്‌ണ ജില്ലയില്‍ ബാപ്പുലപ്പാട് മേഖലയിലെ റെമല്ലേ പ്രദേശത്താണ് ദാരുണ സംഭവം നടന്നത്. സിന്‍റാക്‌സ് കമ്പനി…

;

By :  Editor
Update: 2020-08-06 23:48 GMT

അമരാവതി: കളിക്കുന്നതിനിടെ കാറില്‍ കുടുങ്ങിയ മൂന്ന് പെണ്‍കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു. കൃഷ്‌ണ ജില്ലയില്‍ ബാപ്പുലപ്പാട് മേഖലയിലെ റെമല്ലേ പ്രദേശത്താണ് ദാരുണ സംഭവം നടന്നത്. സിന്‍റാക്‌സ് കമ്പനി തൊഴിലാളികളുടെ ക്വാര്‍ട്ടേഴ്‌സിലാണ് അപകടം നടന്നത്. ആറ് വയസുകാരികളായ സുഹാന പര്‍വീണ്‍, യാസ്‌മിന്‍, അഫ്‌സാന എന്നിവരാണ് മരിച്ചത്.കാറിനുള്ളില്‍ കളിക്കുന്നതിനിടയില്‍ വാതിലുകള്‍ ലോക്ക് ആകുകയായിരുന്നു. തുടര്‍ന്ന് കുട്ടികള്‍ ശ്വാസം കിട്ടാതെ മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News