കോവിഡ് കെയര്‍ സെന്ററിന് തീപിടിച്ചു; ഏഴ് കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം

വിജയവാഡ։ ആന്ധ്രാപ്രദേശില്‍ താത്കാലിക കൊവിഡ് ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വന്‍‍ അഗ്നിബാധയില്‍ ഏഴ് പേര്‍ മരിച്ചു. 20 പേരെ പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷപെടുത്തിക്കഴിഞ്ഞു. തുടര്‍ന്ന്…

By :  Editor
Update: 2020-08-08 22:38 GMT

വിജയവാഡ։ ആന്ധ്രാപ്രദേശില്‍ താത്കാലിക കൊവിഡ് ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വന്‍‍ അഗ്നിബാധയില്‍ ഏഴ് പേര്‍ മരിച്ചു. 20 പേരെ പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷപെടുത്തിക്കഴിഞ്ഞു. തുടര്‍ന്ന് നിരവധിയാളുകള്‍ ആശുപത്രിയില്‍ കുടുങ്ങിക്കിടക്കുന്നതായും വിജയവാഡ പോലീസ് അറിയിച്ചു. 15 മുതല്‍ 20 ഇടയില്‍ ആളുകള്‍ക്ക് പൊള്ളലേറ്റതായും ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായും സൂചനയുണ്ട്. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ട്.

അഗ്നിശമന സേനാ പ്രദേശത്തേക്ക് എത്തി തീ അണയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കൊവിഡ്-19 രോഗബാധ വര്‍ദ്ധിച്ചതിന്റെ അടിസ്ഥാനത്തില്‍ നഗരത്തിലെ സുവര്‍ണാ പാലസ് എന്ന ആശുപത്രി കൊവിഡ് കെയര്‍ സെന്ററാക്കി മാറ്റുകയായിരുന്നു. സംഭവ സമയത്ത് 50 രോഗികള്‍ ചികിത്സയില്‍ ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. എന്നാല്‍, കൂടുതല്‍‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Tags:    

Similar News