മലപ്പുറം സ്വദേശികള്‍ കോവിഡ് ബാധിച്ച്‌ ജിദ്ദയില്‍ മരിച്ചു

ജിദ്ദ: കോവിഡ് ബാധിച്ച്‌ മലപ്പുറം സ്വദേശികള്‍ ജിദ്ദയില്‍ മരിച്ചു. ചേലേമ്പ്ര ഐക്കരപ്പടി സ്വദേശി കാഞ്ഞിരത്തിങ്കല്‍ അഹമ്മദ് ബഷീര്‍ (പാക് ബഷീര്‍ 61), പുല്‍പ്പറ്റ തൃപ്പനച്ചി സ്വദേശി കളത്തിങ്ങല്‍…

;

By :  Editor
Update: 2020-08-09 05:41 GMT

ജിദ്ദ: കോവിഡ് ബാധിച്ച്‌ മലപ്പുറം സ്വദേശികള്‍ ജിദ്ദയില്‍ മരിച്ചു. ചേലേമ്പ്ര ഐക്കരപ്പടി സ്വദേശി കാഞ്ഞിരത്തിങ്കല്‍ അഹമ്മദ് ബഷീര്‍ (പാക് ബഷീര്‍ 61), പുല്‍പ്പറ്റ തൃപ്പനച്ചി സ്വദേശി കളത്തിങ്ങല്‍ മുഹമ്മദ് ബഷീര്‍ കോടാലി (49) എന്നിവരാണ് മരിച്ചത്. മരിച്ച അഹമ്മദ് ബഷീര്‍ കോവിഡ് ബാധിച്ച്‌ 10 ദിവസങ്ങളായി ജിദ്ദ നാഷനല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 35 വര്‍ഷത്തോളമായി സൗദിയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം നിലവില്‍ ജിദ്ദ മെഡിക്കല്‍ എന്ന സ്ഥാപനത്തില്‍ സെയില്‍സ്മാനായിരുന്നു.പിതാവ്: പാക് മുഹമ്മദ്, മാതാവ്: ആയിഷ ബീവി, ഭാര്യ: ഷാഹിന, മക്കള്‍: ഫവാസ്, ഫാസില്‍ (യു.കെ), ശബ്ന, ഷിമില. മരുമകന്‍: മന്‍സൂര്‍ (റിയാദ്), സഹോദരങ്ങള്‍: സൈഫുദ്ധീന്‍, മെഹബൂബ് (ഇരുവരും ജിദ്ദ), റംലത്ത്, ഹഫ്സ, നജ്മ, സീനത്ത്, മെഹറുന്നിസ.
കോവിഡ് ബാധിച്ച്‌ രണ്ടാഴ്ചയോളമായി ചികിത്സയിലിരിക്കെ ജിദ്ദ കിങ് ഫഹദ് ആശുപത്രിയില്‍ വെച്ചായിരുന്നു കളത്തിങ്ങല്‍ മുഹമ്മദ് ബഷീര്‍ കോടാലി മരിച്ചത്. ജിദ്ദയിലെ ബവാദിയില്‍ സോഫ നിര്‍മ്മാണ തൊഴിലാളിയായിരുന്നു. 20 വര്‍ഷത്തിലധികമായി പ്രവാസിയാണ് ഇദ്ദേഹം. പിതാവ്: പരേതനായ വീരാന്‍കുട്ടി, മാതാവ്: ഖദീജ, ഭാര്യ: സലീന, മക്കള്‍: മുഹമ്മദ് ഷബീര്‍, മുഹമ്മദ് തബ്ഷീര്‍, ഫൈഹ ഫാത്തിമ, സഹോദരങ്ങള്‍: നാസര്‍, മുഹമ്മദ്. ഷാഹിദ, ബുഷ്‌റ.ഇരുവരുടെയും മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ ഖബറടക്കും.

Tags:    

Similar News