സ്വപ്‌നയ്ക്ക് ജാമ്യമില്ല; യുഎപിഎ നിലനില്‍ക്കുമെന്ന് എന്‍ഐഎ കോടതി

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതി സ്വപ്‌നാ സുരേഷിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. എന്‍ഐഎ കോടതിയാണ് സ്വപ്‌നയുടെ ജാമ്യേപക്ഷ തള്ളിയത്. കേസ് ഡയറിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോടതി ജാമ്യം…

;

By :  Editor
Update: 2020-08-10 01:33 GMT

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതി സ്വപ്‌നാ സുരേഷിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. എന്‍ഐഎ കോടതിയാണ് സ്വപ്‌നയുടെ ജാമ്യേപക്ഷ തള്ളിയത്. കേസ് ഡയറിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോടതി ജാമ്യം നിഷേധിച്ചത്. കേസില്‍ യുഎപിഎ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്നായിരുന്നു സ്വപ്‌നയുടെ അഭിഭാഷകന്റെ വാദം. കേസ് നികുതി വെട്ടിപ്പാണെന്നും യുഎപിഎ ചുമത്താനാവില്ലെന്നും അഭിഭാഷകന്‍ വാദിച്ചിരുന്നു. എന്നാല്‍ കേസ് ഡയറിയുടെയും തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘത്തിന്റെ വാദം എന്‍ഐഎ കോടതി അംഗീകരിച്ച് ജാമ്യാപേക്ഷ തള്ളി.

Tags:    

Similar News