റെക്കോര്‍ഡുകളെല്ലാം തിരുത്തി ഇന്ധനവില ഉയരുന്നു: പെട്രോള്‍ ലിറ്ററിന് 80 രൂപയായി
തിരുവനന്തപുരം: ഇന്ധന വില സര്‍വകാല റെക്കോര്‍ഡിലെത്തി. പെട്രോള്‍ വില ലിറ്ററിന് 80 രൂപക്കു മുകളിലായി. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 80.01 രൂപയായി ഉയര്‍ന്നു. ഡീസലിന്…
;തിരുവനന്തപുരം: ഇന്ധന വില സര്‍വകാല റെക്കോര്‍ഡിലെത്തി. പെട്രോള്‍ വില ലിറ്ററിന് 80 രൂപക്കു മുകളിലായി. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 80.01 രൂപയായി ഉയര്‍ന്നു. ഡീസലിന് 26 പൈസ വര്‍ധിച്ച് 73.06 രൂപയായി.
32 പൈസയാണ് ഇന്നത്തെ വര്‍ധന. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ആറ് ദിവസം കൊണ്ട് പെട്രോളിന് 1.40 രൂപയും ഡീസലിന് 1.56 രൂപയുമാണ് വര്‍ ധിച്ചത്.അതേസമയം പെട്രോള്‍വില ലിറ്ററിനു നാലു രൂപകൂടി ഈ ദിവസങ്ങളില്‍ വര്‍ധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടികള്‍ സൂചിപ്പിക്കുന്നത്. പെട്രോള്‍, ഡീസല്‍ എന്നിവയുടെ രാജ്യാന്ത രവിലയും ഡോളര്‍ നിരക്കും കമ്പനികള്‍ക്കുള്ള ശരാശരി ലാഭവും കണക്കാക്കിയാണ് ഈ നിഗമനം.