ഓണവില്‍പന മുന്നില്‍ക്കണ്ട് മദ്യവില്‍പനയുടെ സമയം നീട്ടണമെന്ന് ബെവ്‌കോ

തിരുവനന്തപുരം: ഓണവില്‍പന മുന്നില്‍ക്കണ്ട് മദ്യവില്‍പനയുടെ സമയം നീട്ടണമെന്ന് ബെവ്‌കോ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഔട്ടലെറ്റുകളില്‍ അടക്കം പ്രവര്‍ത്തനസമയം 2 മണിക്കൂര്‍ വരെ അധികം നീട്ടാനാണ് ശുപാര്‍ശ. നിലവില്‍ രാവിലെ…

By :  Editor
Update: 2020-08-21 01:48 GMT

തിരുവനന്തപുരം: ഓണവില്‍പന മുന്നില്‍ക്കണ്ട് മദ്യവില്‍പനയുടെ സമയം നീട്ടണമെന്ന് ബെവ്‌കോ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഔട്ടലെറ്റുകളില്‍ അടക്കം പ്രവര്‍ത്തനസമയം 2 മണിക്കൂര്‍ വരെ അധികം നീട്ടാനാണ് ശുപാര്‍ശ. നിലവില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെയാണ് വില്‍പന സമയം. ഇത് വൈകുന്നേരം 7 മണി വരെ നീട്ടാനാണ് ശുപാര്‍ശ.ഓണവില്‍പന മുന്നില്‍ കണ്ടാണ് ബെവ്‌കോ ഇപ്പോള്‍ ഈ ശുപാര്‍ശ വച്ചിരിക്കുന്നത്.വിഷയം സര്‍ക്കാര്‍ പരിഗണനയില്‍ എടുത്തിട്ടുണ്ട്. ഓണം അടുത്തെത്തിയതു കൊണ്ടുതന്നെ വിഷയത്തില്‍ എത്രയും പെട്ടെന്ന് തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ എന്നും ബെവ്‌കോ അധികൃതര്‍ പറയുന്നു.

Tags:    

Similar News