സ്വ​ര്‍​ണ​ക്ക​ട​ത്ത് : സ്വ​പ്‌​നയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി

കൊച്ചി : സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സിലും സ്വ​പ്‌​ന സുരേഷിന് ജാമ്യമില്ല. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി സ്വപ്‍നയുടെ ജാമ്യാപേക്ഷ തള്ളി. പ്രഥമദൃഷ്ട്യാ പ്രതിക്കെതിരെ…

By :  Editor
Update: 2020-08-21 04:11 GMT

കൊച്ചി : സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സിലും സ്വ​പ്‌​ന സുരേഷിന് ജാമ്യമില്ല. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി സ്വപ്‍നയുടെ ജാമ്യാപേക്ഷ തള്ളി. പ്രഥമദൃഷ്ട്യാ പ്രതിക്കെതിരെ തെളിവുണ്ട്. വലിയ ശൃംഖല കള്ളക്കടത്തിന് പിന്നിലുണ്ടെന്ന് പ്രതി മൊഴി നല്‍കി. താന്‍ പങ്കാളിയാണെന്ന് പ്രതിയുടെ കുറ്റസമ്മത മൊഴിയുണ്ടെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി പറഞ്ഞു. രാ​ജ്യ​ത്തും വി​ദേ​ശ​ത്തു​മാ​യി ഉ​ന്ന​ത​ര്‍ ഉ​ള്‍​പ്പെ​ട്ട കേ​സാ​ണി​ത്.. ഇതി​ലെ ഉ​ന്ന​ത ത​ല ഗൂ​ഡാ​ലോ​ച​ന സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളും പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു കോ​ട​തി വ്യ​ക്ത​മാ​ക്കി.
ഹവാല, ബിനാമി ഇടപാടുകള്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയുമായി തനിക്ക് യാതൊരുബന്ധവും ഇല്ലെന്നായിരുന്നു സ്വപ്നസുരേഷ് ജാമ്യ ഹര്‍ജിയില്‍ വാദിച്ചത്. ഇതുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഒരു തെളിവും ഹാജരാക്കാന്‍ എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റിന് സാധിച്ചിട്ടില്ല. താന്‍ സമ്പാദിച്ചത് നിയമപരമായാണെന്നും അനധികൃതമായി ഒരു ഇടപാടും നടത്തിയിട്ടില്ലെന്നും സ്വപ്ന വാദിച്ചു.
കേ​സ് അ​ന്വേ​ഷ​ണം പ്രാ​രം​ഭ ഘ​ട്ട​ത്തി​ലാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ അ​ട​ക്കം സ്വാ​ധീ​ന​മു​ള്ള വ്യ​ക്തി​യാ​ണ് സ്വ​പ്‌​ന​യെ​ന്നും ഇ​ഡി കോ​ട​തി​യെ അ​റി​യി​ച്ചു. സ്വ​പ്‌​ന​യ്ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചാ​ല്‍ അ​ത് കേ​സി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. പ്രതികള്‍ക്ക് ഈ കേസില്‍ ബന്ധമുണ്ടെന്നതിന് കേസ് ഡയറിയില്‍ മതിയായ തെളിവുകളുണ്ടെന്ന് എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ടര്‍ വാദിച്ചു. സ്വപ്ന സുരേഷിന്‍റെ പേരിലുള്ള രണ്ട് ബാങ്ക് ലോക്കറിലെ പണം സംബന്ധിച്ച്‌ നിരവധി ദുരൂഹതകളുണ്ട്. കേ​സി​ല്‍ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​ങ്കു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ഇ​ഡി കോ​ട​തി​യെ ബോ​ധി​പ്പി​ച്ചു.
അതേസമയം എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്‍ന സുരേഷ്, സന്ദീപ്, സരിത് എന്നിവരടക്കം എട്ടു പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി. കൊച്ചിയിലെ എന്‍ഐഎ കോടതി അടുത്ത മാസം പതിനെട്ട് വരെയാണ് റിമാന്‍ഡ് നീട്ടിയത്.

Tags:    

Similar News