ചൈനീസ് ബന്ധമുള്ള ഇന്ത്യയിലെ ചില സംഘടനകള്‍ ഇന്റലിജന്‍സ് നിരീക്ഷണത്തില്‍; ചാരപ്രവര്‍ത്തനമെന്ന് സംശയം" വലമുറുക്കാന്‍ കേന്ദ്രം
ചൈനീസ് ബന്ധമുള്ള ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ ഭാഗത്തുനിന്ന് പുതിയ നീക്കം. ഇന്ത്യയുടെ രഹസ്യങ്ങളിലേക്ക് നുഴഞ്ഞുകയറാനും അതുവഴി ഇന്ത്യയില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താനുമാണ് അയല്‍രാജ്യങ്ങളായ ചൈനയും പാകിസ്ഥാനും…
ചൈനീസ് ബന്ധമുള്ള ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ ഭാഗത്തുനിന്ന് പുതിയ നീക്കം. ഇന്ത്യയുടെ രഹസ്യങ്ങളിലേക്ക് നുഴഞ്ഞുകയറാനും അതുവഴി ഇന്ത്യയില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താനുമാണ് അയല്‍രാജ്യങ്ങളായ ചൈനയും പാകിസ്ഥാനും അവരുടെ ശിങ്കിടികളും ഏറെ നാളുകളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണല്ലോ ഈ കൂട്ടരുമായുള്ള ബന്ധമുള്ള ഇന്ത്യയിലെ ചില സംഘടനകള്‍ ഇന്റലിജന്‍സ് നിരീക്ഷണത്തില്‍ ആണെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ചൈനീസ് ബന്ധമുള്ള സാംസ്‌കാരിക- വാണിജ്യ സംഘടനകള്‍, വിദ്യാഭ്യാസ വിദഗ്ധര്‍, പബ്ലിക് പോളിസി ഗ്രൂപ്പുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് വിസ നല്‍കുന്നതു നിയന്ത്രണമേര്‍പ്പെടുതാനൊരുങ്ങുകയാണ് കേന്ദ്രം. ഇക്കാര്യം അറിയിച്ചുകൊണ്ട് വിവിധ രാജ്യങ്ങളിലെ എംബസികള്‍ക്ക് കേന്ദ്ര വിദേശകാര്യമന്ത്രാലയം നിര്‍ദ്ദേശം നൽകി എന്നാണ് അറിയുന്നത്.
രാജ്യങ്ങളിലെ രാഷ്ട്രീയ, സാമൂഹിക രംഗങ്ങളില്‍ സ്വാധീനം ചെലുത്താനും അതുവഴി ക്രമേണ ഇത്തരം രാജ്യങ്ങളില്‍ ചൈനയോട് വിധേയത്വമുള്ള അധികാര കേന്ദ്രങ്ങള്‍ സൃഷ്ടിക്കുന്നതിനും അധികാരം സ്ഥാപിക്കുന്നതിനും വേണ്ടിയാണ് ചൈന ഇത്തരം 'തിങ്ക് ടാങ്കുകളെ' ഉപയോഗിക്കുന്നത്.ചൈനയില്‍ നിന്ന് സ്‌പോണ്‍സര്‍ ചെയ്യപ്പെടുന്ന ഇത്തരക്കാര്‍ക്ക് വിസ നല്‍കുന്നത് കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷമായിരിക്കണമെന്നാണ് നിര്‍ദ്ദേശം. ചിന്തകര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, വളര്‍ന്നുവരുന്ന നേതാക്കള്‍, കോര്‍പ്പറേറ്റ് കമ്പനികള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവര്‍ക്കായി ഇത്തരം സംഘടനകള്‍ മുഖേനെ ഇന്ത്യയിലേക്ക് വിസകള്‍ സംഘടിപ്പിക്കുകയാണ് ചൈന ചെയ്യുന്നത്. ഈ സംഘടനകളില്‍ ചിലത് ചാരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സംശയ നിഴലിലാണെന്നും ഇന്റലിജന്‍സ് പറയുന്നു.