കേരള സര്‍ക്കാരിന്റെ മാധ്യമ നയത്തെ വിമര്‍ശിച്ച് വ്യവസായി എംഎ യൂസഫലി
ദുബായ് : വിവാദമായ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവള വിഷയത്തിലേക്ക് തന്‍റെ പേര് വലച്ചിഴക്കരുതെന്ന് വ്യവസായി എം.എ യൂസഫലി. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് വിരുദ്ധമായി ഒന്നും പറയാന്‍ ആര്‍ക്കും…
;ദുബായ് : വിവാദമായ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവള വിഷയത്തിലേക്ക് തന്‍റെ പേര് വലച്ചിഴക്കരുതെന്ന് വ്യവസായി എം.എ യൂസഫലി. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് വിരുദ്ധമായി ഒന്നും പറയാന്‍ ആര്‍ക്കും കഴിയില്ല. അത് കേന്ദ്രത്തിന്‍റെ പ്രോപ്പര്‍ട്ടിയാണെന്നും യൂസഫലി പറഞ്ഞു. യു.എ.ഇയിലെ മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദേഹം. വിവാദ വിഷയങ്ങളില്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്നതിനോട് തനിക്ക് യോജിപ്പില്ല. അവര്‍ അവരുടെ ജോലിയാണ് ചെയ്യുന്നത്. ചിലപ്പോള്‍ അത് പോസ്റ്റീവായും നെഗറ്റീവായും തോന്നാം.അത് സാഹചര്യങ്ങള്‍ക്ക് അനുസരിച്ചിരിക്കുമെന്നും വ്യവസായി എംഎ യൂസഫലി പറഞ്ഞു. യുഎഇയിലെ മാധ്യമ പ്രവര്‍ത്തകരുമായ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദേഹം.
തന്റെ പേര് ചിലര്‍ സമൂഹ മാധ്യമങ്ങളിലേക്ക് വലിച്ചിഴക്കുകയാണ്. ഞാന്‍ ഒന്നിനും പ്രതികരിക്കാറില്ല. വായിക്കാറുമില്ല. അതിന്റെ പിന്നാലെ പോകാന്‍ സമയമില്ല. എന്നാല്‍, ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ കിട്ടിയ മറുപടി ഇങ്ങിനെയാണ്.വിവാദങ്ങള്‍ വരുമ്ബോള്‍ യൂസഫലിയുടെ പേരുകൂടി ചേര്‍ത്തുവെച്ചാല്‍ ചിലര്‍ക്ക് ഷെയറും ലൈക്കും കമ്മന്റും കൂടുമെന്നാണ് പറയുന്നത്. എനിക്ക് അതില്‍ വിഷമം ഇല്ല. അവര്‍ അതുകൊണ്ട് ജീവിച്ചു പോകട്ടെയെന്നും യൂസഫലി പറഞ്ഞു നിര്‍ത്തി.