ഓണനാളുകളിലെ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട: ഓണനാളുകളിലെ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാര്‍മികത്വത്തില്‍ ക്ഷേ​ത്ര മേ​ല്‍​ശാ​ന്തി എ.​കെ.​സു​ധീ​ര്‍ ന​മ്ബൂ​തി​രി…

By :  Editor
Update: 2020-08-28 21:13 GMT

പത്തനംതിട്ട: ഓണനാളുകളിലെ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാര്‍മികത്വത്തില്‍ ക്ഷേ​ത്ര മേ​ല്‍​ശാ​ന്തി എ.​കെ.​സു​ധീ​ര്‍ ന​മ്ബൂ​തി​രി ക്ഷേത്ര നട തുറന്ന് ദീപങ്ങള്‍ തെളിക്കും. അതേസമയം ഇത്തവണയും ഭ​ക്ത​ര്‍​ക്ക് പ്ര​വേ​ശ​നം ഉണ്ടാകില്ല. 30 ന് ​ഉ​ത്രാ​ട​പൂ​ജ. 31 ന് ​തി​രു​വോ​ണ പൂ​ജ, സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​ന് അ​വി​ട്ടം, സെ​പ്റ്റം​ബ​ര്‍ മൂ​ന്നി​ന് ച​ത​യം ദി​വ​സ​ങ്ങ​ളി​ല്‍ പൂ​ജ​ക​ള്‍ ന​ട​ക്കും.അ​ന്ന് രാ​ത്രി 7.30-ന് ​ഹ​രി​വ​രാ​സ​നം പാ​ടി ന​ട അ​ട​യ്ക്കും. ക​ന്നി​മാ​സ​പൂ​ജ​ക​ള്‍​ക്കാ​യി സെ​പ്തം​ബ​ര്‍ 16-ന് ​വൈ​കു​ന്നേ​രം ന​ട തു​റ​ക്കും. പതിവ് പോലെ ഓണസദ്യ ഉണ്ടാകും. കൊവിഡ് പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഭക്തരെ നിലവില്‍ പ്രവേശിപ്പിക്കുന്നില്ല.

Tags:    

Similar News