തെളിവുകളുണ്ട്" ബിനീഷിനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് പി.കെ ഫിറോസ്
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ബിനീഷിനെതിരെ തന്റെ കൈവശം തെളിവുകളുണ്ട്. സംസ്ഥാന സര്‍ക്കാര്‍…
By : Editor
Update: 2020-09-05 04:48 GMT
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ബിനീഷിനെതിരെ തന്റെ കൈവശം തെളിവുകളുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇതിനെക്കുറിച്ച് അന്വേഷണം നടത്തുകയാണെങ്കില്‍ തെളിവുകള്‍ നല്‍കാന്‍ യൂത്ത് ലീഗ് തയാറാണ്. ബിനീഷിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. 2015ല്‍ മണി എക്സ്ചേഞ്ച് സ്ഥാപനം ആരംഭിച്ചതിനെ കുറിച്ചും വിശദമായ അന്വേഷണം വേണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.