ഇന്ത്യയിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും, ഇസ്ലാമിക സംഘടനകള്‍ക്കും തുര്‍ക്കി പിന്തുണയും ധനസഹായവും നല്‍കുന്നതായി ഇന്ത്യന്‍ അന്വഷണ ഏജന്‍സി
ഇന്ത്യയിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ തുര്‍ക്കിക്കും പങ്കാളിത്തമുള്ളതായി അന്വേഷണ ഏജന്‍സികള്‍. രാജ്യത്തെ തീവ്ര ഇസ്ലാമിക് ഓര്‍ഗനൈസേഷനുകള്‍ക്കും, ഐഎസ് ഉപവിഭാഗങ്ങള്‍ക്കും പണം നല്‍കുന്നതിന് പിന്നില്‍ തുര്‍ക്കിയാണ്. പ്രസിഡന്റ് തയ്യിബ്…
;ഇന്ത്യയിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ തുര്‍ക്കിക്കും പങ്കാളിത്തമുള്ളതായി അന്വേഷണ ഏജന്‍സികള്‍. രാജ്യത്തെ തീവ്ര ഇസ്ലാമിക് ഓര്‍ഗനൈസേഷനുകള്‍ക്കും, ഐഎസ് ഉപവിഭാഗങ്ങള്‍ക്കും പണം നല്‍കുന്നതിന് പിന്നില്‍ തുര്‍ക്കിയാണ്. പ്രസിഡന്റ് തയ്യിബ് എര്‍ദോഗനാണ് ഇതിനു പിന്നിലെന്നാണ് വിലയിരുത്തല്‍. ഇതുവഴി തെക്കന്‍ ഏഷ്യയിലെ മുസ്ലിമുകള്‍ക്കിടയില്‍ പ്രശസ്തി നേടിയെടുക്കാനാണ് തയ്യിബിന്റെ ലക്ഷ്യം.കൂടാതെ ഇന്ത്യയ്‌ക്കെതിരെ അക്രമം അഴിച്ചുവിടാന്‍ പാക് ഭീകര സംഘടനകളില്‍ തുര്‍ക്കി സമ്മര്‍ദ്ദം ചെലുത്തുന്നതായും ഇന്ത്യന്‍ അന്വഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതോടെ സുരക്ഷാ ഏജന്‍സികള്‍ അന്വേഷണം കടുപ്പിച്ചിട്ടുണ്ട്. എര്‍ദോഗാന്റെ മകന്‍ ബിലാല്ഡ തീവ്ര ഇസ്ലാമിക ദൗത്യങ്ങളുടെ കമാന്‍ഡറായാണ് അറിയപ്പെടുന്നത്. തുര്‍ക്കി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചില സംഘടനകള്‍ ഇന്ത്യയിലുള്ള തീവ്രവാദികള്‍ക്ക് സിറിയയിലെത്താനും ഐഎസിനായി പോരാടാനും സൗകര്യം ചെയ്തു കൊടുത്തതായി ഇന്ത്യയിലെ സുരക്ഷ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.