ആരോഗ്യ മേഖലയില്‍ ഇന്ത്യ-യു.എ.ഇ സഹകരണം ഉറപ്പാക്കി കൂടിക്കാഴ്ച്ച
ദുബൈ: ആരോഗ്യ മേഖലയില്‍ ഇന്ത്യ-യു.എ.ഇ സഹകരണം ഉറപ്പാക്കി അധികൃതര്‍ കൂടിക്കാഴ്ച നടത്തി. ദുബൈ ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖുതാമിയും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുല്‍…
;ദുബൈ: ആരോഗ്യ മേഖലയില്‍ ഇന്ത്യ-യു.എ.ഇ സഹകരണം ഉറപ്പാക്കി അധികൃതര്‍ കൂടിക്കാഴ്ച നടത്തി. ദുബൈ ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖുതാമിയും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അമന് പുരിയുമാണ് കൂടിക്കാഴ്ച നടത്തിയത്. ആരോഗ്യ മേഖലയില്‍ ഉള്‍പ്പെടെ ബന്ധം മെച്ചപ്പെടുത്തുന്നതിനാണ് ചര്‍ച്ചയില്‍ പ്രാധാന്യം നല്‍കിയത്.
പ്രതിസന്ധി കാലത്ത് പ്രവാസികള്‍ക്ക് എല്ലാ വിധ പിന്തുണയും നല്കിയ യു.എ.ഇ നേതൃത്വത്തെയും സര്‍ക്കാറിനെയും ദുബൈ ഹെല്‍ത്ത് അതോറിറ്റിയെയും അമന്‍പുരി അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. ആരോഗ്യമേഖലയിലെ ബന്ധം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത കൂടിയ സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. നാഷനല്‍ ഹെല്‍ത്ത് അതോറിറ്റി ഓഫ് ഇന്ത്യയും ഡി.എച്ച്.എയും തമ്മില്‍ വിവര കൈമാറ്റങ്ങള്‍ നടത്തുന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്തു.