കോ​വി​ഡ് വാ​ക്സി​ന്‍ സ്വീകരിച്ചയാള്‍ക്ക് അജ്ഞാതരോഗം; ഓ​ക്സ്ഫ​ഡ് പ​രീ​ക്ഷ​ണം നി​ര്‍​ത്തി​

ഓ​ക്സ്ഫ​ഡ്- അ​സ്ട്രാ​സെ​നെ​ക​യു​ടെ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍റെ പ​രീ​ക്ഷ​ണം നി​ര്‍​ത്തി​വ​ച്ചു. കു​ത്തി​വെ​ച്ച ഒ​രാ​ള്‍​ക്ക് അ​ജ്ഞാ​ത രോ​ഗം ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വാ​ക്സി​ന്‍റെ അ​വ​സാ​ന​ഘ​ട്ട പ​രീ​ക്ഷ​ണം നി​ര്‍​ത്തി​വെ​ച്ച​ത്. പ​രീ​ക്ഷ​ണം നി​ര്‍​ത്തി​വെ​ക്കു​ന്ന​താ​യി അ​സ്ട്ര​സെ​നെ​ക…

By :  Editor
Update: 2020-09-09 01:53 GMT

ഓ​ക്സ്ഫ​ഡ്- അ​സ്ട്രാ​സെ​നെ​ക​യു​ടെ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍റെ പ​രീ​ക്ഷ​ണം നി​ര്‍​ത്തി​വ​ച്ചു. കു​ത്തി​വെ​ച്ച ഒ​രാ​ള്‍​ക്ക് അ​ജ്ഞാ​ത രോ​ഗം ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വാ​ക്സി​ന്‍റെ അ​വ​സാ​ന​ഘ​ട്ട പ​രീ​ക്ഷ​ണം നി​ര്‍​ത്തി​വെ​ച്ച​ത്. പ​രീ​ക്ഷ​ണം നി​ര്‍​ത്തി​വെ​ക്കു​ന്ന​താ​യി അ​സ്ട്ര​സെ​നെ​ക വ​ക്താ​വ് പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.മ​രു​ന്നി​ന്‍റെ പാ​ര്‍​ശ്വ​ഫ​ല​മാ​ണി​തെ​ന്ന സം​ശ​യ​മാ​ണു​ള്ള​ത്. എ​ന്നാ​ല്‍ കേ​സി​ന്‍റെ സ്വ​ഭാ​വ​മോ എ​പ്പോ​ള്‍ സം​ഭ​വി​ച്ചു​വെ​ന്നോ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. എ​ന്നി​രു​ന്നാ​ലും ഇ​യാ​ള്‍ വേ​ഗ​ത്തി​ല്‍ സു​ഖം​പ്രാ​പി​ക്കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് വാ​ക്സി​ന്‍ പ​രീ​ക്ഷ​ണം നി​ര്‍​ത്തി​വെ​യ്ക്കു​ന്ന​ത്.ജൂ​ലൈ​യ് 20-നാ​ണ് ഓ​ക്സ്ഫ​ഡ് സ​ര്‍​വ​ക​ലാ​ശാ​ല കോ​വി​ഡ് 19 വാ​ക്സി​ന്‍ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. വിശദീകരിക്കാനാകാത്ത അസുഖത്തിന്റെ’ ഒരു ‘പതിവ്’ താൽക്കാലിക വിരാമമായാണ് ആസ്ട്ര സെനക ഇതിനെ വിശേഷിപ്പിച്ചത്

Tags:    

Similar News