ഡല്‍ഹി കലാപം; യെച്ചൂരി, യോഗേന്ദ്ര യാദവ്, ജയതി ഘോഷ് പ്രതികളല്ല; ഡല്‍ഹി പൊലീസ്

ഡല്‍ഹി കലാപക്കേസില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, സാമ്ബത്തിക വിദഗ്ധ ജയതി ഘോഷ് എന്നിവര്‍ക്കെതിരെ ഗൂഡാലോചന കുറ്റം ചുമത്തി…

By :  Editor
Update: 2020-09-13 01:33 GMT

ഡല്‍ഹി കലാപക്കേസില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, സാമ്ബത്തിക വിദഗ്ധ ജയതി ഘോഷ് എന്നിവര്‍ക്കെതിരെ ഗൂഡാലോചന കുറ്റം ചുമത്തി പ്രതി ചേര്‍ത്തിട്ടില്ലെന്ന് ഡല്‍ഹി പൊലീസ്. മാധ്യമ വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ടാണ് ഡല്‍ഹി പൊലീസ് ട്വിറ്ററിലൂടെ പ്രതികരിച്ചത്. കലാപവുമായി ബന്ധപ്പെട്ട യു.എ.പി.എ കേസില്‍ കുറ്റാരോപിതയായ ഗുല്‍ഫിഷ ഫാത്തിമയുടെ മൊഴിയിലാണ് ഇവര്‍ കലാപം ആസൂത്രണം ചെയ്യാന്‍ സഹായിച്ചെന്ന മൊഴിയുള്ളത് എന്നായിരുന്നു വാര്‍ത്തകള്‍. പി.ടി.ഐ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത ആദ്യമായി പുറത്തുവിട്ടത്.

Tags:    

Similar News