ഭീകരരെ ഇന്ത്യയിലേക്ക് തള്ളിവിടാന്‍ പാക്കിസ്ഥാന് തുരങ്കങ്ങള്‍ ഉപയോഗിക്കുന്നതായി ജമ്മു പോലീസ്
ഭീകരരെ ഇന്ത്യയിലേക്ക് തള്ളിവിടാന്‍ പാക്കിസ്ഥാന് തുരങ്കങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ജമ്മു കാഷ്മീര്‍ പോലീസ് മേധാവി ദില്‍ബാഗ് സിംഗ്. ഭീകരരുടെ നുഴഞ്ഞു കയറ്റം സുഗമമാക്കുന്നതിനു വേണ്ടിയാണ് അതിര്‍ത്തിക്കു സമീപം പാക്കിസ്ഥാന്…
ഭീകരരെ ഇന്ത്യയിലേക്ക് തള്ളിവിടാന്‍ പാക്കിസ്ഥാന് തുരങ്കങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ജമ്മു കാഷ്മീര്‍ പോലീസ് മേധാവി ദില്‍ബാഗ് സിംഗ്. ഭീകരരുടെ നുഴഞ്ഞു കയറ്റം സുഗമമാക്കുന്നതിനു വേണ്ടിയാണ് അതിര്‍ത്തിക്കു സമീപം പാക്കിസ്ഥാന് തുരങ്കങ്ങള്‍ കുഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഗാല ജില്ലയില്‍ അടുത്തിടെ കണ്ടെത്തിയ 170 മീറ്ററുള്ള തുരങ്കം പരിശോധിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഡിജിപി. ഓഗസ്റ്റ് 28ന് അതിര്‍ത്തിയില്‍ 20-25 അടി താഴ്ചയുള്ള തുരങ്കം ബിഎസ്എഫ് കണ്ടെത്തിയിരുന്നു. അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കിയതായും ദില്‍ബാഗ് കൂട്ടിച്ചേര്‍ത്തു.