വ്യാജ വാര്‍ത്ത: മനോരമക്കെതിരെ മന്ത്രി ഇ പി ജയരാജന്റെ ഭാര്യ വക്കീല്‍ നോട്ടീസ് അയച്ചു

അപകീര്‍ത്തികരവും വാസ്തവവിരുദ്ധവുമായ വാര്‍ത്ത പ്രസിദ്ധീകരിച്ച മലയാള മനോരമ പത്രത്തിന് വ്യവസായ മന്ത്രി ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര വക്കീല്‍ നോട്ടീസ് അയച്ചു. തന്റെ…

By :  Editor
Update: 2020-09-14 23:48 GMT

അപകീര്‍ത്തികരവും വാസ്തവവിരുദ്ധവുമായ വാര്‍ത്ത പ്രസിദ്ധീകരിച്ച മലയാള മനോരമ പത്രത്തിന് വ്യവസായ മന്ത്രി ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര വക്കീല്‍ നോട്ടീസ് അയച്ചു. തന്റെ മകനെതിരെ മനോരമ നല്‍കിയ വാര്‍ത്തക്കെതിരെ മകന്‍ തന്നെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ പറഞ്ഞു.മലയാള മനോരമ വാര്‍ത്ത സമൂഹത്തിനു മുന്നില്‍ തന്നെ അപമാനിതയാക്കിയെന്നും തനിക്കും കുടുംബത്തിനും മാനഹാനി വരുത്തുകയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചവരുടെ ലക്ഷ്യമെന്നും പി കെ ഇന്ദിര നോട്ടീസില്‍ വ്യക്തമാക്കി. മനോരമ ചീഫ് എഡിറ്റര്‍, മാനേജിങ്ങ് എഡിറ്റര്‍, മാനേജിങ്ങ് ഡയറക്ടര്‍, വാര്‍ത്ത എഴുതിയ ലേഖിക കെ പി സഫീന തുടങ്ങി ഏഴുപേര്‍ക്കാണ് നോട്ടീസ്. അടിസ്ഥാനവിരുദ്ധമായ വാര്‍ത്തയില്‍ നിര്‍വ്യാജം ഖേദം രേഖപ്പെടുത്തിയും മാപ്പുപറഞ്ഞും വാര്‍ത്ത പ്രസിദ്ധീകരിക്കണം. അല്ലാത്ത പക്ഷം 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവില്‍, ക്രിമിനല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അഡ്വക്കറ്റ് പി യു ശൈലജന്‍ മുഖേന അയച്ച നോട്ടീസില്‍ പറയുന്നു.

Tags:    

Similar News