അന്യായമായ പ്രൊമോഷനുകള്‍ അവസാനിപ്പിക്കണമെന്നാവശ്യവുമായി മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാന വ്യാപകമായി പണിമുടക്കുന്നു
കോഴിക്കോട്: അന്യായമായ പ്രൊമോഷനുകള്‍ അവസാനിപ്പിക്കണമെന്നാവശ്യവുമായി മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാന വ്യാപകമായി ബുധനാഴ്ച സൂചനാ പണിമുടക്ക് നടത്തും. കേരള മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍…
കോഴിക്കോട്: അന്യായമായ പ്രൊമോഷനുകള്‍ അവസാനിപ്പിക്കണമെന്നാവശ്യവുമായി മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാന വ്യാപകമായി ബുധനാഴ്ച സൂചനാ പണിമുടക്ക് നടത്തും. കേരള മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ എന്ന കേരള മോട്ടോര്‍ വാഹന വകുപ്പിലെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരുടെ സംഘടനയും കേരള അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷനും ചേര്‍ന്നാണ് ബുധനാഴ്ച്ച പ്രതിഷേധം സംഘടിപ്പിക്കുന്നത്.പത്താം ക്ലാസ് മാത്രം അടിസ്ഥാന യോഗ്യത യോഗ്യത ആവശ്യമുള്ള ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ച ഒരാള്‍ക്ക് ടെക്‌നിക്കല്‍/എക്‌സിക്യുട്ടീവ് സ്വഭാവം മാത്രം ഉള്ള ജോയിന്റ് ആര്‍ ടി ഒ മാരായി പ്രൊമോഷനാവാമെന്ന വ്യവസ്ഥക്കെതിരെയാണ് പ്രതിഷേധം. യാതൊരു വിധ ശാരീരിക യോഗ്യതകളും ട്രെയിനിംഗും ഇല്ലാതെ ഡിവൈ.എസ്.പി റാങ്കില്‍ യൂണിഫോമും നക്ഷത്രവും ധരിച്ച് പ്രവര്‍ത്തിക്കാന്‍ നല്‍കുന്ന പ്രമോഷനെയാണ് സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥര്‍ എതിര്‍ക്കുന്നത്. ഡ്രൈവിംഗ് ലൈസന്‍സ് പോലും ഇല്ലാതെ ഇവര്‍ക്കും ആര്‍ടിഓ, ഡിടിസി, സീനിയര്‍ ഡിടിസി, ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എന്നീ പോസ്റ്റ് വരെ എസ്‌എസ്‌എല്‍സി യോഗ്യതയില്‍ നിന്നും സ്ഥാനക്കയറ്റം ലഭിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഇവര്‍ പറയുന്നു.
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരേയും അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരേയും സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും അവര്‍ കറുത്ത ബാഡ്ജ് ധരിച്ചാകും ഡ്യൂട്ടിക്ക് ഹാജരാകുന്നത്. ജില്ലാ ആസ്ഥാനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ 11 മണിക്ക് ധര്‍ണ നടത്തും. സെപ്റ്റംബര്‍ 9 ന് പ്രതിഷേധ ദിനം ആചരിച്ചെങ്കിലും സര്‍ക്കാര്‍ സ്വീകരിക്കുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചും പ്രശ്‌ന പരിഹാരത്തിന് ചര്‍ച്ചപോലും നടത്താതിരിക്കുന്ന സാഹചര്യത്തിലുമാണ് പ്രതിഷേധമെന്ന് സംഘടനാ ഭാരവാഹികള്‍.