മന്ത്രി കെ.ടി.ജലീലിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നു;എന്‍.ഐ.എ കവാടത്തിന് മുന്നില്‍ വൻ സുരക്ഷ

കൊച്ചി: മന്ത്രി കെ.ടി.ജലീല്‍ എന്‍.ഐ.എ ഓഫീസില്‍ ഹാജരായി. രാവിലെ ആറുമണിയോടെ കൊച്ചിയിലെ എന്‍.ഐ.എ ഓഫീസില്‍ ജലീല്‍ എത്തി. സ്വകാര്യ വാഹനത്തിലാണ് എത്തിയത്. സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് മന്ത്രിയെ ചോദ്യം…

By :  Editor
Update: 2020-09-16 22:36 GMT

കൊച്ചി: മന്ത്രി കെ.ടി.ജലീല്‍ എന്‍.ഐ.എ ഓഫീസില്‍ ഹാജരായി. രാവിലെ ആറുമണിയോടെ കൊച്ചിയിലെ എന്‍.ഐ.എ ഓഫീസില്‍ ജലീല്‍ എത്തി. സ്വകാര്യ വാഹനത്തിലാണ് എത്തിയത്. സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് മന്ത്രിയെ ചോദ്യം ചെയ്യുന്നതിന് വേണ്ടി വിളിപ്പിച്ചു എന്നാണ് വിവരം.എന്‍ഫോഴ്‌സ് ഡയറക്ടറേറ്റിന് പിന്നാലെയാണ്‌ ദേശീയ അന്വേഷണ ഏജന്‍സിയും മന്ത്രിയെ ചോദ്യം ചെയ്യുന്നത്‌. പ്രധാനമായും മാര്‍ച്ച് നാലിന് എത്തിയ നയതന്ത്ര നയതന്ത്ര ബാഗേജിനെ പറ്റിയാണ് ചോദ്യം ചോദ്യം ചെയ്യുന്നതെന്നാണ് സൂചനകള്‍.ഇത്തവണയും സ്വകാര്യ കാറിലാണ് മന്ത്രി എത്തിയത്. മുന്‍ സിപിഎം എംഎല്‍എയുടെ കാറിലാണ് മന്ത്രി രഹസ്യമായി എത്തിയതെന്നാണ് വിവരം.പ്രോട്ടോകോള്‍ ഓഫീസറെ എന്‍ഐഎ മുന്‍പ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. രേഖകള്‍ അടക്കമുള്ള ഫയലുകള്‍ ഹാജരാക്കണമെന്നും അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടു. അതിനുശേഷമാണ് ഇപ്പോള്‍ കെ ടി ജലീലിനെയും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്.മന്ത്രിയെത്തിയതിന് ശേഷം എന്‍.ഐ.എ കവാടത്തിന് മുന്നില്‍ പോലീസിനെ വിന്യസിച്ചു. വലിയ രീതിയിലുളള സുരക്ഷയാണ് ഇവിടെ പോലീസ് സജ്ജമാക്കിയിരിക്കുന്നത്.

Tags:    

Similar News