ട്രംപ് ലൈംഗികമായി പീഡിപ്പിച്ചെന്ന് മോഡൽ

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും ലൈംഗിക വിവാദത്തില്‍. രണ്ടു പതിറ്റാണ്ട് മുമ്പ് ട്രംപ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി പ്രമുഖ മോഡല്‍ രംഗത്തെത്തി. രാജ്യാന്തര…

;

By :  Editor
Update: 2020-09-17 23:48 GMT

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും ലൈംഗിക വിവാദത്തില്‍. രണ്ടു പതിറ്റാണ്ട് മുമ്പ് ട്രംപ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി പ്രമുഖ മോഡല്‍ രംഗത്തെത്തി. രാജ്യാന്തര മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ആമി ഡോറിസ് എന്ന മോഡല്‍ ആരോപണമുന്നയിച്ചത്. കായിക മല്‍സരത്തിന്റെ ഇടവേളയില്‍ വിഐപി മുറിയില്‍വച്ച് ട്രംപ് കടന്നുപിടിച്ചുവെന്നും ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് ആരോപണം. സംഭവം വര്‍ഷങ്ങളോളം തന്നെ മാനസികമായി വേട്ടയാടിയെന്നും അവര്‍ പറയുന്നു. എന്നാല്‍ ഡോണള്‍ഡ് ട്രംപ് ആരോപണം നിഷേധിച്ചു.ട്രംപിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച് രംഗത്തെത്തിയ 26-ാമത്തെ വനിതയാണ് ഡോറിസ്.

Tags:    

Similar News