സ്വർണക്കടത്തു കേസ്; എൻഐഎക്ക് നിർണ്ണായക മൊഴി; 88.5 കിലോ സ്വർണ്ണം നയതന്ത്ര ബാഗേജ് വഴി കടത്തിയെന്ന് ഏഴാം പ്രതി
തിരുവനന്തപുരം; സ്വർണക്കടത്തു കേസിൽ എൻ ഐ എ ക്ക് നിർണ്ണായക മൊഴി ലഭിച്ചതായി വിവരം. ഏഴാം പ്രതി മുഹമ്മദ് ഷാഫിയാണ് എൻ ഐ എ ക്ക് സ്വർണക്കടത്തു…
By : Editor
Update: 2020-09-19 02:20 GMT
തിരുവനന്തപുരം; സ്വർണക്കടത്തു കേസിൽ എൻ ഐ എ ക്ക് നിർണ്ണായക മൊഴി ലഭിച്ചതായി വിവരം. ഏഴാം പ്രതി മുഹമ്മദ് ഷാഫിയാണ് എൻ ഐ എ ക്ക് സ്വർണക്കടത്തു കേസിലെ നിർണ്ണായക മൊഴി നൽകിയിരിക്കുന്നത്. നയതന്ത്ര ബാഗേജ് വഴി 20 തവണ സ്വർണ്ണം കടത്തിയെന്നാണ് മുഹമ്മദ് ഷാഫി വെളിപ്പെടുത്തിയിരിക്കുന്നത് . 88.5 കിലോ സ്വർണമാണ് നയതന്ത്ര ബാഗേജ് വഴി കടത്തിയത്. ഇതിൽ 77 .5 കിലോ സ്വർണ്ണം കൊടുത്തയച്ചത് താനും കൂട്ടാളികളും ആണെന്നും ഷാഫിയുടെ മൊഴി. ബാഗേജ് ഒരുക്കുന്നത് എങ്ങനെയെന്നും ഇയാൾ വിശദീകരിച്ചു.