കോവിഡ് കേസുകൾ ഉയരുന്നു;ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ സൗദി നിര്‍ത്തിവെച്ചു

സൗദി അറേബ്യയിലെ വിമാനത്താവളങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ വിമാന സര്‍വീസ് ഉണ്ടാകില്ല.ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകള്‍ വലിയ രീതിയില്‍ ഉയരുന്നത്…

;

By :  Editor
Update: 2020-09-23 04:36 GMT

സൗദി അറേബ്യയിലെ വിമാനത്താവളങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ വിമാന സര്‍വീസ് ഉണ്ടാകില്ല.ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകള്‍ വലിയ രീതിയില്‍ ഉയരുന്നത് കണക്കിലെടുത്താണ് ഇന്ത്യയുമായുള്ള വ്യോമയാന ബന്ധം താത്കാലികമായി നിര്‍ത്തുന്നത് എന്ന് സൗദി അറേബ്യ വ്യക്തമാക്കി.ജനറല്‍ അതോറിറ്റി ഓഫ് സിവിക് ഏവിയേഷന്‍ ഇത് സംബന്ധിച്ച ഉത്തരവിറക്കി . മറ്റു രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് വരുന്നവര്‍ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദര്‍ശിക്കാന്‍ പാടില്ല. സൗദി അറേബ്യയുടെ ഉത്തരവ് വന്ദേ ഭാരത് വിമാന സര്‍വീസുകളെയും ബാധിക്കും. നിരവധി പ്രവാസി മലയാളികള്‍ വിസ കാലാവധി കഴിയുന്നതിനു മുന്‍പ് സൗദിയിലേക്ക് മടങ്ങാന്‍ ഒരുങ്ങവെയാണ് വിലക്ക് വന്നിരിക്കുന്നത്. അത്തരക്കാര്‍ക്ക് ഇതൊരു തിരിച്ചടിയാണ്.സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതിനിധികള്‍ക്ക് യാത്ര വിലക്കില്ല.

Tags:    

Similar News