കുവൈത്തില്‍ 552 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ 552 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 101,851 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. വ്യാഴാഴ്ച 620 പേര്‍ ഉള്‍പ്പെടെ 92,961 പേര്‍ രോഗമുക്തി…
;കുവൈത്ത് സിറ്റി: കുവൈത്തില്‍ 552 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 101,851 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. വ്യാഴാഴ്ച 620 പേര്‍ ഉള്‍പ്പെടെ 92,961 പേര്‍ രോഗമുക്തി നേടി. രണ്ടുപേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 620 ആയി. ബാക്കി 8298 പേരാണ് ചികിത്സയിലുള്ളത്. 101 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 4516 പേര്‍ക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. ഹവല്ലി ഹെല്‍ത് ഡിസ്ട്രിക്ടില്‍ 154 പേര്‍, അഹ്മദി ഹെല്‍ത് ഡിസ്ട്രിക്ടില്‍ 128 പേര്‍, കാപിറ്റല്‍ ഹെല്‍ത് ഡിസ്ട്രിക്ടില്‍ 113 പേര്‍, ഫര്‍വാനിയ ഹെല്‍ത് ഡിസ്ട്രിക്ടില്‍ 95 പേര്‍, ജഹ്റ ഹെല്‍ത് ഡിസ്ട്രിക്ടില്‍ 62 പേര്‍ എന്നിങ്ങനെയാണ് പുതുതായി കോവിഡ് ബാധിതരായത്.