കുവൈത്തില്‍ ഐ.ടി ജോലികളില്‍ നിന്ന് പ്രവാസികളെ ഒഴിവാക്കണമെന്ന് നിര്‍ദേശം; പ്രവാസികള്‍ക്ക് തിരിച്ചടിയാവുമോ ?
പ്രവാസികള്‍ക്ക് നിതാഖത്തിന് പിന്നാലെ മറ്റൊരു ഒഴിവാക്കല്‍ നടപടി കൂടി കുവൈറ്റില്‍ നേരിടേണ്ടി വന്നേക്കുമെന്ന് സൂചന. കുവൈറ്റ് സര്‍ക്കാറിന് കീഴിലുള്ള ഐടി സംബന്ധമായ ജോലികളില്‍ നിന്ന് പ്രവാസികളെ പൂര്‍ണ്ണമായി…
;പ്രവാസികള്‍ക്ക് നിതാഖത്തിന് പിന്നാലെ മറ്റൊരു ഒഴിവാക്കല്‍ നടപടി കൂടി കുവൈറ്റില്‍ നേരിടേണ്ടി വന്നേക്കുമെന്ന് സൂചന. കുവൈറ്റ് സര്‍ക്കാറിന് കീഴിലുള്ള ഐടി സംബന്ധമായ ജോലികളില്‍ നിന്ന് പ്രവാസികളെ പൂര്‍ണ്ണമായി ഒഴിവാക്കണമെന്ന് നിര്‍ദേശം ലഭിച്ചിരിക്കുകയാണ്. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഐടി വിഭാഗത്തിലെ ജോലികള്‍ മുഴുവന്‍ സ്വദേശിവത്കരിക്കണമെന്ന് എംപി ഉസാമ അല്‍ ഷഹീനാണ് ആവശ്യപ്പെട്ടിരിക്കുന്നത് .ഇക്കാര്യത്തില്‍ വിശദമായ നിര്‍ദേശവും അദ്ദേഹം സമര്‍പ്പിച്ചിട്ടുണ്ട്. കുവൈറ്റി പൗരന്മാരുടെ സ്വകാര്യ വിവരങ്ങളും രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വിവരങ്ങളുമെല്ലാം വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഐടി വിഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഇത്തരം സുപ്രധാന വിവരങ്ങള്‍ പ്രവാസികള്‍ക്ക് ലഭ്യമാവാന്‍ പാടില്ലെന്നാണ് എംപിയുടെ ആവശ്യം.അതേസമയം, കുവൈറ്റ് പബ്ലിക് വര്‍ക്‌സ് മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന എല്ലാ പ്രവാസികളെയും ഉടന്‍ പിരിച്ചുവിടാനുള്ള ഉത്തരവില്‍ പബ്ലിക് വര്‍ക്‌സ് മന്ത്രിയും ഭവനകാര്യ സഹമന്ത്രിയുമായ ഡോ. റാണ അല്‍ ഫാരിസ് ഉടന്‍ ഒപ്പുവെയ്ക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.