ആള്‍ക്കൂട്ടങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്; സംസ്ഥാനത്ത് 144 പ്രഖാപിച്ചു
തിരുവനന്തപുരം : ആള്‍ക്കൂട്ടങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്.സംസ്ഥാനത്ത് 144 പ്രഖാപിച്ചു. അഞ്ച് പേരില്‍ കൂടുതല്‍ ഒത്തു ചേരുന്നതിനാണ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്.കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് നടപടി. സാഹചര്യങ്ങള്‍ കണക്കിലെടുത്ത്…
തിരുവനന്തപുരം : ആള്‍ക്കൂട്ടങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്.സംസ്ഥാനത്ത് 144 പ്രഖാപിച്ചു. അഞ്ച് പേരില്‍ കൂടുതല്‍ ഒത്തു ചേരുന്നതിനാണ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്.കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് നടപടി. സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കളക്ടര്‍മാര്‍ക്ക് കൂടുതല്‍ നടപടി സ്വീകരിക്കാമെന്ന് ഉത്തരവില്‍ പറയുന്നു.മരണനാന്തര ചടങ്ങുകള്‍, വിവാഹം എന്നിങ്ങനെയുള്ള ചടങ്ങുകള്‍ ഒഴികെ സംസ്ഥാനത്ത് 3/10/2020 രാവിലെ 9.00 മുതല്‍ 31/10/2020 വരെ 5 പേരില്‍ കൂടുതല്‍ വരുന്ന എല്ലാ യോഗങ്ങളും കൂടിച്ചേരലുകളും കര്‍ശനമായി നിരോധിച്ചിരിക്കുന്നു.