ചെന്നിത്തലക്ക് സ്വപ്ന ഐഫോണ്‍ നല്‍കിയെന്ന് യൂണിടാക് എം.ഡി
കൊച്ചി: സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ട പ്രകാരം അഞ്ച് ഐ ഫോണുകള്‍ വാങ്ങി നല്‍കിയെന്ന് വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ വീടുകള്‍ പണിയാന്‍ കരാര്‍ ഏറ്റെടുത്ത യൂനിടാക് ഹൈകോടതിയില്‍. 2019…
കൊച്ചി: സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ട പ്രകാരം അഞ്ച് ഐ ഫോണുകള്‍ വാങ്ങി നല്‍കിയെന്ന് വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ വീടുകള്‍ പണിയാന്‍ കരാര്‍ ഏറ്റെടുത്ത യൂനിടാക് ഹൈകോടതിയില്‍. 2019 ഡിസംബര്‍ രണ്ടിന് യു.എ.ഇ.കോണ്‍സുലേറ്റ് സംഘടിപ്പിച്ച ദേശീയ ദിനാഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ക്ക് ഇത് സമ്മാനമായി നല്‍കിയെന്നും സി.ബി.ഐ.അന്വേഷണത്തിനെതിരെ യൂനിടാക് നല്‍കിയ ഹരജിയില്‍ പറയുന്നു.
ലൈഫ് മിഷനില്‍ സ്വപ്നക്കും സന്ദീപ് നായര്‍ക്കും കൈക്കൂലി നല്‍കിയെന്നും യൂണിടാക് എം.ഡി. ലൈഫ് മിഷന്‍ ഇടപാടുമായി ബദ്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍ നല്‍കിയ ഹരജിയിലാണ് ചെന്നിത്തലക്കെതിരെ ആരോപണമുള്ളത്.