ഐ ഫോൺ സ്വീകരിച്ചിട്ടില്ല: സന്തോഷ് ഈപ്പനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: തനിക്ക് ഐ ഫോൺ സമ്മാനമായി നൽകിയെന്ന യൂണിടാക്കിന്റെ ആരോപണം നിഷേധിച്ച്പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍സുലേറ്റില്‍ നിന്നും വ്യക്തിപരമായി തനിക്ക് ഐ-ഫോണ്‍ സമ്മാനിച്ചിട്ടില്ല. ഉപയോഗിക്കുന്ന ഫോണ്‍…

By :  Editor
Update: 2020-10-02 21:10 GMT

തിരുവനന്തപുരം: തനിക്ക് ഐ ഫോൺ സമ്മാനമായി നൽകിയെന്ന യൂണിടാക്കിന്റെ ആരോപണം നിഷേധിച്ച്പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍സുലേറ്റില്‍ നിന്നും വ്യക്തിപരമായി തനിക്ക് ഐ-ഫോണ്‍ സമ്മാനിച്ചിട്ടില്ല. ഉപയോഗിക്കുന്ന ഫോണ്‍ സ്വന്തം പോക്കറ്റിലെ കാശ് കൊടുത്ത് വാങ്ങിയതാണ്.യു.എ.ഇ. ദിനാഘോഷത്തില്‍ പങ്കെടുക്കണമെന്ന കോണ്‍സുലേറ്റിന്റെ ഔദ്യോഗികമായ അഭ്യര്‍ത്ഥന മാനിച്ചാണ് പോയതെന്നും അവിടെ ലക്കിഡിപ്പിന്റെ ഭാഗമായി ചില വിജയികള്‍ക്ക് സമ്മാനം നല്‍കുക മാത്രമാണ് ചെയ്തതെന്നും ഫേസ് ബുക്ക് പ്രതികരണത്തിൽ ചെന്നിത്തല വ്യക്തമാക്കി. യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ഐ ഫോണുമായി ബന്ധപ്പെട്ട പരാമര്‍ശത്തിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും.

യുഎഇ കോണ്‍സുലേറ്റ് ഔദ്യോഗികമായി ക്ഷണിച്ചത് മൂലമാണ് പരിപാടിയില്‍ പങ്കെടുത്തത്. അവര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് വിജയികള്‍ക്ക് സമ്മാനം നല്‍കിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.യു.എ.ഇ ദിനാഘോഷ ചടങ്ങിൽ പങ്കെടുക്കുന്ന അതിഥികൾക്ക് നൽകാനായി സ്വർണ്ണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് അഞ്ച് ഐ ഫോണുകൾ വാങ്ങിയെന്നും അതിലൊന്ന് രമേശ് ചെന്നിത്തലയ്ക്ക് സമ്മാനിച്ചുവെന്നും ആയിരുന്നു ഹെെക്കോടതിയിൽ നൽകിയ ഹർജിയിൽ സന്തോഷ് ഈപ്പൻ വ്യക്തമാക്കിയിരുന്നത്.

Tags:    

Similar News