രോഗികളുടെ എണ്ണം അടുത്ത രണ്ട് മാസം ഉയര്‍ന്ന നിരക്കിലെത്തും;മുന്നറിയിപ്പുമായി ഐഎംഎ

കൊവിഡ് വ്യാപനത്തില്‍ മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). രോഗികളുടെ എണ്ണം അടുത്ത രണ്ട് മാസം ഉയര്‍ന്ന നിരക്കിലെത്തും. പ്രതിദിനം ഇരുപതിനായിരം കൊവിഡ് രോഗികള്‍ വരെ ഉണ്ടാകുമെന്ന്…

By :  Editor
Update: 2020-10-03 23:17 GMT

കൊവിഡ് വ്യാപനത്തില്‍ മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). രോഗികളുടെ എണ്ണം അടുത്ത രണ്ട് മാസം ഉയര്‍ന്ന നിരക്കിലെത്തും. പ്രതിദിനം ഇരുപതിനായിരം കൊവിഡ് രോഗികള്‍ വരെ ഉണ്ടാകുമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് എബ്രഹാം വര്‍ഗീസ് മുന്നറിയിപ്പ് നല്‍കി.സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി ഐഎംഎ രംഗത്തെത്തിയത്. വരും ദിവസങ്ങള്‍ നിര്‍ണായകമാണെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ജനങ്ങള്‍ ജാഗ്രത പാലിക്കണം. സര്‍ക്കാര്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തണം. കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. നിലവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഫലം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എബ്രഹാം വര്‍ഗീസ് പറഞ്ഞു.

Tags:    

Similar News