ട്രെയിന്‍ ടി​ക്ക​റ്റ് റി​സ​ര്‍​വ് ചെയ്യാന്‍ പുതിയ സൗകര്യമൊരുക്കി റെ​യി​ല്‍​വേ

ഇനിമുതല്‍ ട്രെയിന്‍ പു​റ​പ്പെ​ടു​ന്ന​തി​ന് അ​ര​മ​ണി​ക്കൂ​ര്‍ മുൻപ് വരെ ടി​ക്ക​റ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കി റയില്‍വേ. ഒ​ക്ടോ​ബ​ര്‍ പ​ത്തു​മു​ത​ല്‍ ഈ ​ക്ര​മീ​ക​ര​ണം ന​ട​പ്പാ​ക്കും. ഓ​ണ്‍​ലൈ​നി​ലും ടി​ക്ക​റ്റ് റി​സ​ര്‍​വേ​ഷ​ന്‍ കൗ​ണ്ട​റു​ക​ളി​ലും…

By :  Editor
Update: 2020-10-06 23:36 GMT

ഇനിമുതല്‍ ട്രെയിന്‍ പു​റ​പ്പെ​ടു​ന്ന​തി​ന് അ​ര​മ​ണി​ക്കൂ​ര്‍ മുൻപ് വരെ ടി​ക്ക​റ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കി റയില്‍വേ. ഒ​ക്ടോ​ബ​ര്‍ പ​ത്തു​മു​ത​ല്‍ ഈ ​ക്ര​മീ​ക​ര​ണം ന​ട​പ്പാ​ക്കും. ഓ​ണ്‍​ലൈ​നി​ലും ടി​ക്ക​റ്റ് റി​സ​ര്‍​വേ​ഷ​ന്‍ കൗ​ണ്ട​റു​ക​ളി​ലും അ​ര​മ​ണി​ക്കൂ​ര്‍ മുൻപ് ​വ​രെ ടി​ക്ക​റ്റ് ലഭിക്കുമെന്ന് റെ​യി​ല്‍​വേ അ​റി​യി​ച്ചു. പു​തി​യ നി​ര്‍​ദേ​ശത്തിന്റെ അടിസ്ഥാനത്തില്‍ ​ ര​ണ്ടാം റി​സ​ര്‍​വേ​ഷ​ന്‍ ചാ​ര്‍​ട്ട് ട്രെയിന്‍ പു​റ​പ്പെ​ടു​ന്ന​തി​ന് അ​ര​മ​ണി​ക്കൂ​ര്‍​മുന്നേ മാ​ത്ര​മേ ത​യ്യാ​റാ​ക്കൂ. അ​തു​വ​രെ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാം. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നി​ര്‍​ത്തി​വെ​ച്ചി​രു​ന്ന ട്രെയിനുകള്‍ പ്ര​ത്യേ​ക സ​ര്‍​വീ​സു​ക​ളാ​യി പു​നഃ​രാ​രം​ഭി​ച്ച​പ്പോ​ള്‍ ര​ണ്ട് മ​ണി​ക്കൂ​ര്‍ മു​ന്നേ റി​സ​ര്‍​വേ​ഷ​ന്‍ നി​ര്‍​ത്തി​യി​രു​ന്നു. സ്റ്റേ​ഷ​നു​ക​ളി​ല്‍ യാ​ത്ര​ക്കാ​രു​ടെ ആ​രോ​ഗ്യ​പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള സ​മ​യം ന​ല്‍​കാ​നാ​യി​രു​ന്നു നടപടി. കൂ​ടു​ത​ല്‍ ട്രെയിനുകള്‍ അ​നു​വ​ദി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​യ​ന്ത്ര​ണ​ത്തി​ല്‍ ഇ​ള​വു​വ​രു​ത്തു​ന്ന​ത്.

Tags:    

Similar News