കേരളത്തില്‍ ഇന്ന് 5445 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി
തിരുവനന്തപുരം; കേരളത്തില്‍ ഇന്ന് (8-10-20) 5445 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു. . 4616 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 502 പേരുടെ രോഗ…
തിരുവനന്തപുരം; കേരളത്തില്‍ ഇന്ന് (8-10-20) 5445 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു. . 4616 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 502 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 73 ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.മലപ്പുറം 1024, കോഴിക്കോട് 688, കൊല്ലം 497, തിരുവനന്തപുരം 467, എറണാകുളം 391, തൃശൂര്‍ 385, കണ്ണൂര്‍ 377, ആലപ്പുഴ 317, പത്തനംതിട്ട 295, പാലക്കാട് 285,കാസര്‍ഗോഡ് 236, കോട്ടയം 231, വയനാട് 131, ഇടുക്കി 121 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പാച്ചല്ലൂര്‍ സ്വദേശി പീരുമുഹമ്മദ് (60), തിരുവനന്തപുരം സ്വദേശി വിജയകുമാരന്‍ നായര്‍ (72), വള്ളംവെട്ടികോണം സ്വദേശി രാജു (45), പ്ലാവിലക്കോണം സ്വദേശിനി ശ്രീകുമാരി (58), മരിയപുരം സ്വദേശി മോഹനന്‍ (61), വിഴിഞ്ഞം സ്വദേശി രാജേഷ് (36),ശാന്തിവിള സ്വദേശി വിജയന്‍ (58), നളന്ദനട സ്വദേശി രാജേന്ദ്രന്‍ (68), പാളയം സ്വദേശിനി സാവിത്രി (60), കൊല്ലം ഇരവിപുരം സ്വദേശി ശിവശങ്കരന്‍ (74), മരുതാടി സ്വദേശി ശശി (84), കൊട്ടാരക്കര സ്വദേശി സോമന്‍ (65), കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി നളിനാക്ഷന്‍ (78), തിരുവമ്പാടി സ്വദേശിനി സുശീല (46), പാലിശേരി സ്വദേശി അശോകന്‍ (58), നരിക്കുന്നി സ്വദേശി അബ്ദുള്‍ ഗഫൂര്‍ (49), ഏലത്തൂര്‍ സ്വദേശി ബാലകൃഷ്ണന്‍ (82), അത്തോളി സ്വദേശിനി ഷീജ (49), വടകര സ്വദേശി മൂസ (65),ഒളവണ്ണ സ്വദേശി ചന്ദ്രമോഹന്‍ (69), മൊയിലോത്തറ സ്വദേശി ഗോപാലന്‍ (75), കൊടിയത്തൂര്‍ സ്വദേശിനി സൈനബ (68), കാസര്‍ഗോഡ് ഉപ്പള സ്വദേശിനി റുഖിയാബി (86),ഉദുമ സ്വദേശി കൃഷ്ണന്‍ (84) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 930 ആയി.
ഇന്ന് 9 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കാസര്‍ഗോഡ് ജില്ലയിലെ ബെല്ലൂര്‍ (11), തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി (16), എരുമപ്പെട്ടി (6), കോട്ടയം ജില്ലയിലെ.ഈരാട്ടുപേട്ട (3, 6), കൊല്ലം ജില്ലയിലെ ഇട്ടിവ (സബ് വാര്‍ഡ് 6), കൊഴിക്കോട് ജില്ലിയിലെ കോഴിക്കോട് (2 (സബ് വാര്‍ഡ്), 8, 9, 10), തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ (6, 9), പാലക്കാട് ജില്ലയിലെ പട്ടാഞ്ചേരി (10), മലപ്പുറം ജില്ലയിലെ പള്ളിക്കല്‍ (6) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.