പാചകവാതക സിലിൻഡറിൽ അളവുകുറവ് ; ഗ്യാസ് ഏജൻസിക്ക് പിഴ

പനമരം : പാചകവാതക സിലിൻഡറിൽ അളവുകുറവാണെന്ന് കണ്ടെത്തിയതിനാൽ ഗ്യാസ് ഏജൻസിയുടെ പേരിൽ കേസെടുത്ത് ലീഗൽ മെട്രോളജി വകുപ്പ് പിഴയീടാക്കി. പനമരം ഗ്യാസ് ഏജൻസിയുടെ പേരിലാണ് നടപടി. നെല്ലിയമ്പത്ത്…

By :  Editor
Update: 2020-10-12 18:22 GMT

പനമരം : പാചകവാതക സിലിൻഡറിൽ അളവുകുറവാണെന്ന് കണ്ടെത്തിയതിനാൽ ഗ്യാസ് ഏജൻസിയുടെ പേരിൽ കേസെടുത്ത് ലീഗൽ മെട്രോളജി വകുപ്പ് പിഴയീടാക്കി. പനമരം ഗ്യാസ് ഏജൻസിയുടെ പേരിലാണ് നടപടി. നെല്ലിയമ്പത്ത് പാചകവാതക വിതരണത്തിനെത്തിയ വാഹനം അളവിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് നാട്ടുകാർ തടയുകയായിരുന്നു. വിതരണംചെയ്ത സിലിൻഡറിന് തൂക്കക്കുറവുണ്ടെന്നായിരുന്നു പരാതി. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. തുടർന്ന് കല്പറ്റയിൽനിന്ന് ലീഗൽ മെട്രോളജി വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ മൂന്ന് സിലിൻഡറുകളിലെ അളവിൽ ക്രമക്കേടുള്ളതായി കണ്ടെത്തി.ഒരു സിലിൻഡറിൽ 3.600 കിലോഗ്രാമിന്റെയും രണ്ടെണ്ണത്തിൽ 200, 300 ഗ്രാമിന്റെയും കുറവുള്ളതായാണ് കണ്ടെത്തിയത്.ഇതോടെ ഏജൻസിയുടെപേരിൽ കേസെടുക്കുകയും പതിനായിരം രൂപ പിഴ അടപ്പിക്കുകയും ചെയ്തു.

Full View

Tags:    

Similar News