ശിവശങ്കറെ ഈ മാസം 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി. ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതി ഉത്തരവ്. ഈ മാസം…
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി. ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതി ഉത്തരവ്. ഈ മാസം 23 വരെയാണ് ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞത്. വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, ഇതുവരെ അറസ്റ്റ് ഉണ്ടായിട്ടില്ലെന്നും അക്കാര്യം തീരുമാനിച്ചിട്ടില്ലെന്നും ഇ.ഡിയ്ക്കു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. പിന്നെന്തിനാണ് ശിവശങ്കറിന് ഇത്തരത്തിലൊരു സംരക്ഷണമെന്നും ഇഡി അഭിഭാഷകന്‍ ആരാഞ്ഞു. വലിയ അളവില്‍ സ്വര്‍ണം കടത്തിയിട്ടുള്ള, ഗുരുതരമായ കേസാണ് ഇത് ,ഒരുപാട് സ്വാധീനമുള്ള ആളുകള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവരുടെ പങ്കാളിത്തം വിശദമായി പരിശോധിക്കണമെന്നും ഇ.ഡി. അഭിഭാഷകന്‍ പറഞ്ഞു.മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണമെന്നും ഇ.ഡി. ആവശ്യപ്പെട്ടു.ശിവശങ്കറിനു വേണ്ടി സീനിയര്‍ അഭിഭാഷകന്‍ പി. വിജയഭാനു ഹാജരായി.