ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം ഭക്തര്‍ ശബരിമലയിലെത്തി; പി.കെ.ജയരാജന്‍ പോറ്റിയെ ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുത്തു

7 മാസത്തെ ഇടവേളയ്ക്ക് ശേഷം തുലാമാസ പൂജകള്‍ക്കായി ശബരിമലയില്‍ ഭക്തരെത്തി. പ്രതിദിനം 250 പേര്‍ക്ക് മാത്രമാണ് പ്രവേശനം. 48 മണിക്കൂര്‍ മുൻപ് പരിശോധിച്ച്‌ കൊവിഡ് നെഗറ്റീവാണെന്ന് വ്യക്തമാക്കുന്ന…

By :  Editor
Update: 2020-10-16 22:13 GMT

7 മാസത്തെ ഇടവേളയ്ക്ക് ശേഷം തുലാമാസ പൂജകള്‍ക്കായി ശബരിമലയില്‍ ഭക്തരെത്തി. പ്രതിദിനം 250 പേര്‍ക്ക് മാത്രമാണ് പ്രവേശനം. 48 മണിക്കൂര്‍ മുൻപ് പരിശോധിച്ച്‌ കൊവിഡ് നെഗറ്റീവാണെന്ന് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റുള്ളവരെ മാത്രമേ നിലവില്‍ കയറ്റിവിടൂ. ആരോഗ്യമുണ്ടെന്ന് വ്യക്തമാക്കുന്ന ഒരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഇതോടൊപ്പം വേണം.കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിയന്ത്രണം ഏര്‍പ്പെടുത്തിയ ശബരിമലയില്‍ അതിനു ശേഷം ആദ്യമായാണ് ഭക്തരെ പ്രവേശിപ്പിക്കുന്നത്.

ശബരിമല-മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. ഉഷഃപൂജയ്‌ക്ക് ശേഷം രാവിലെ എട്ടോടെയാണ് നറുക്കെടുപ്പ് നടന്നത്.ശബരിമല മേല്‍ശാന്തിയായി പി.കെ.ജയരാജന്‍ പോറ്റിയെ തിരഞ്ഞെടുത്തു. അന്തിമ പട്ടികയില്‍ ഉണ്ടായിരുന്ന ഒന്‍പത് പേരില്‍ നിന്നാണ് ജയരാജന്‍ പോറ്റിയെ മേല്‍ശാന്തിയായി തിരഞ്ഞെടുത്തത്. നവംബര്‍ 15 ന് മേല്‍ശാന്തി സ്ഥാനം ഏറ്റെടുക്കും .ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു, അംഗങ്ങളായ അഡ്വ.എന്‍.വിജയകുമാര്‍, അഡ്വ.കെ.എസ്.രവി, ശബരിമല സ്പെഷ്യല്‍ കമ്മിഷണര്‍ മനോജ്, ദേവസ്വം കമ്മിഷണര്‍ ബി.എസ്.തിരുമേനി, ഹൈക്കോടതി നിരീക്ഷകന്‍ ജസ്റ്റിസ് കെ. പദ്മനാഭന്‍ നായര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു നറുക്കെടുപ്പ്.

Tags:    

Similar News