കേന്ദ്ര സർക്കാർ ജീവനക്കാർക്കു ബോണസ് പ്രഖ്യാപിച്ചു; 30 ലക്ഷം പേർക്കു നേട്ടം
ന്യൂഡൽഹി ∙ ഉത്സവ സീസൺ പ്രമാണിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർക്കു ബോണസ് നൽകാൻ മന്ത്രിസഭാ തീരുമാനം. 30 ലക്ഷത്തോളം ജീവനക്കാർക്കു നേട്ടമുണ്ടാകും. ബോണസും നോൺ–പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസും…
By : Editor
Update: 2020-10-21 06:14 GMT
ന്യൂഡൽഹി ∙ ഉത്സവ സീസൺ പ്രമാണിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർക്കു ബോണസ് നൽകാൻ മന്ത്രിസഭാ തീരുമാനം. 30 ലക്ഷത്തോളം ജീവനക്കാർക്കു നേട്ടമുണ്ടാകും. ബോണസും നോൺ–പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസും നൽകാനായി ഉടൻ 3737 കോടി രൂപ വിതരണം ചെയ്യാനാണു കേന്ദ്ര മന്ത്രിസഭ അനുമതി നൽകിയതെന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ അറിയിച്ചു. വിജയദശമിക്കു മുൻപ് 30 ലക്ഷത്തോളം ജീവനക്കാർക്ക് ഒറ്റത്തവണയായാണു ബോണസ് നൽകുക. റെയിൽവേ, പോസ്റ്റ് ഓഫിസ്, ഇപിഎഫ്ഒ, ഇഎസ്ഐസി തുടങ്ങിയവയിലെ ജീവനക്കാർക്ക് ഉൾപ്പെടെയാണ് ആനുകൂല്യം കൈമാറുക.