ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരം കപില്‍ ദേവിന് ഹൃദയാഘാതം
ന്യൂഡല്‍ഹി: ഇതിഹാസ ക്രിക്കറ്റ് താരം കപില്‍ദേവിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. കപില്‍ദേവിന് വേഗം സുഖപ്പെടട്ടെ എന്ന്…
ന്യൂഡല്‍ഹി: ഇതിഹാസ ക്രിക്കറ്റ് താരം കപില്‍ദേവിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. കപില്‍ദേവിന് വേഗം സുഖപ്പെടട്ടെ എന്ന് ക്രിക്കറ്റ് ലോകത്തെ പ്രമുഖരെല്ലാം ആശംസിച്ചു.1983-ല്‍ ഇന്ത്യ ആദ്യമായി ലോകകപ്പ് നേടിയപ്പോള്‍ ക്യാപ്റ്റനായിരുന്ന കപില്‍ ലോകത്തെ ഒന്നാംനിര ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായിരുന്നു. 61 വയസുകാരനായ അദ്ദേഹം നിലവില്‍ കമന്‍േററ്ററായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ 434 വിക്കറ്റുകള്‍ നേടിയിട്ടുള്ള കപിലിന്റെ പേരിലായിരുന്നു ദീര്‍ഘകാലം വിക്കറ്റ് വേട്ടക്കാരിലെ ഒന്നാം സ്ഥാനം. ഏകദിനത്തില്‍ 253 വിക്കറ്റും കപില്‍ ഇന്ത്യയ്ക്കായി നേടി. ടെസ്റ്റില്‍ 5,248 റണ്‍സും ഏകദിനത്തില്‍ 3,783 റണ്‍സും കപില്‍ നേടിയിട്ടുണ്ട്.