അന്താരാഷ്​ട്ര വിമാന സര്‍വിസുകള്‍ നവംബര്‍ 30വരെ പുനരാരംഭിക്കില്ല

ന്യൂഡല്‍ഹി: കോവിഡ്​ പശ്ചാത്തലത്തില്‍ റദ്ദാക്കിയ അന്താരാഷ്​ട്ര വിമാന സര്‍വിസുകള്‍​ നവംബര്‍ 30 വരെ പുനരാരംഭിക്കില്ല. തെരഞ്ഞെടുത്ത റൂട്ടുകളില്‍ മാത്രം സര്‍വിസ്​ തുടരുമെന്നും ഡയറക്​ടര്‍ ജനറല്‍ ഓഫ് സിവില്‍…

By :  Editor
Update: 2020-10-28 04:18 GMT

ന്യൂഡല്‍ഹി: കോവിഡ്​ പശ്ചാത്തലത്തില്‍ റദ്ദാക്കിയ അന്താരാഷ്​ട്ര വിമാന സര്‍വിസുകള്‍​ നവംബര്‍ 30 വരെ പുനരാരംഭിക്കില്ല. തെരഞ്ഞെടുത്ത റൂട്ടുകളില്‍ മാത്രം സര്‍വിസ്​ തുടരുമെന്നും ഡയറക്​ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.രാജ്യത്ത്​ ആദ്യഘട്ട ലോക്​ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച്‌​ 23ന്​ വിമാന സര്‍വിസുകള്‍ താല്‍കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. എന്നാല്‍ വിദേശത്തുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി വന്ദേ ഭാരത്​ മിഷന്റെ വിമാനങ്ങള്‍ മേയ്​ മുതല്‍ സര്‍വിസ്​ നടത്തുന്നുണ്ട്​. കൂടാതെ ജൂലൈ മുതല്‍ 18 രാജ്യങ്ങളുമായുള്ള ഉഭയകക്ഷി എയര്‍ ബബിള്‍ കരാര്‍ പ്രകാരം ഇന്ത്യയില്‍നിന്ന്​ വിദേശരാജ്യങ്ങളിലേക്കും തിരിച്ചും വിമാന സര്‍വിസുകള്‍ ആരംഭിച്ചിരുന്നു.
അന്താരാഷ്​ട്ര വിമാന സര്‍വിസുകള്‍ ഉടന്‍ ആരംഭിക്കില്ലെങ്കിലും നിലവിലെ പ്രത്യേക വിമാനങ്ങളുടെയും അന്താരാഷ്​ട്ര കാര്‍ഗോ വിമാനങ്ങളുടെയും സര്‍വിസുകളെ ബാധിക്കില്ലെന്നും ഡി.ജി.സി.എയുടെ സര്‍ക്കുലറില്‍ പറയുന്നു.

Tags:    

Similar News