ഫ്രാന്‍സ്- തുര്‍ക്കി തര്‍ക്കം കൂടുതല്‍ രൂക്ഷമാവുന്നു; ഹിജാബ് ധരിച്ച സ്ത്രീയുടെ വസ്ത്രം ഉയര്‍ത്തി നോക്കുന്ന എര്‍ദൊഗാന്‍" വിവാദമായി കാർട്ടൂൺ

പാരീസ്: മതതീവ്രവാദികള്‍ക്കെതിരെ ശക്തമായി നടപടി എടുക്കുന്ന ഫ്രാന്‍സിനെ വിമര്‍ശിച്ച തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് ഉറുദുഗാനെതിരെ കാര്‍ട്ടൂണുമായി ചാര്‍ലി ഹെബ്ഡോ. വെളുത്ത ടീ ഷര്‍ട്ടും അടിവസ്ത്രവും ധരിച്ച എര്‍ദൊഗാന്‍ ഹിജാബ്…

By :  Editor
Update: 2020-10-29 08:25 GMT

പാരീസ്: മതതീവ്രവാദികള്‍ക്കെതിരെ ശക്തമായി നടപടി എടുക്കുന്ന ഫ്രാന്‍സിനെ വിമര്‍ശിച്ച തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് ഉറുദുഗാനെതിരെ കാര്‍ട്ടൂണുമായി ചാര്‍ലി ഹെബ്ഡോ. വെളുത്ത ടീ ഷര്‍ട്ടും അടിവസ്ത്രവും ധരിച്ച എര്‍ദൊഗാന്‍ ഹിജാബ് ധരിച്ച ഒരു സ്ത്രീയുടെ വസ്ത്രം ഉയര്‍ത്തി നോക്കുന്നതായുള്ള കാര്‍ട്ടൂണ്‍ മാസിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.

തുര്‍ക്കിക്കുള്ള കൃത്യമായ മറുപടിയാണിതെന്ന് ഫ്രാന്‍സിലെ സാമൂഹ്യമാധ്യമങ്ങള്‍ പറയുന്നു. വീക്കിലിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി തുര്‍ക്കി അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്. കാര്‍ട്ടൂണ്‍ വലിയ പ്രകോപനമാണ് തുര്‍ക്കി സര്‍ക്കാരിനുണ്ടാക്കിയത്. വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഫ്രഞ്ച് പ്രതിനിധിയെ തുര്‍ക്കി വിദേശകാര്യ മന്ത്രാലയം വിളിപ്പിച്ചിട്ടുണ്ട്. ഷാര്‍ലെ ഹെബ്ദോ വിദേഷപരമാണെന്നാണ് തുര്‍ക്കി അധികൃതര്‍ ഇദ്ദേഹത്തോട് പ്രതികരിച്ചത്. വീക്കിലിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും തുര്‍ക്കി അധികൃതര്‍ പറഞ്ഞു.

അതേസമയം, രാജ്യത്തിനെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഉടന്‍ അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍.മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ ചിത്രം ഉപയോഗിച്ച്‌ ക്ലാസ് എടുത്ത അധ്യാപകന്‍ സാമുവല്‍ പാറ്റിയെ കഴുത്തറത്ത് കൊലപ്പെടുത്തിയത് രാജ്യത്തെ അപമാനകരമായ സംഭവമാണ്. മുഹമ്മദ് നബിയെക്കുറിച്ചുള്ള കാര്‍ട്ടൂണുകളെ ഫ്രാന്‍സ് തള്ളിപറയില്ലെന്ന് മാക്രോണ്‍ പറഞ്ഞു. രാജ്യത്ത് വിഘടനവാദം അനുവദിക്കില്ലെന്നും നിലപാടില്‍നിന്ന് പിന്നാക്കം പോകാന്‍ ഫ്രാന്‍സ് തയ്യാറല്ലെന്നും അദേഹം പറഞ്ഞു. ഫ്രാന്‍സ് അഭിപ്രായ സ്വാതന്ത്ര്യത്തിനും മത സ്വാതന്ത്ര്യത്തിനും മനസാക്ഷിക്കനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നതിനും വേണ്ടി നിലകൊള്ളുന്ന രാജ്യമാണ്. ഇതിനെയാണ് ചിലര്‍ തെറ്റായി അവതരിപ്പിക്കുന്നതെന്ന് ഫ്രഞ്ച് വിദേശകാര്യവകുപ്പും വ്യക്തമാക്കി.

Tags:    

Similar News