ഡല്‍ഹിയിലെ വായുമലിനീകരണം തടയാന്‍ ഓര്‍ഡിനന്‍സ്; മലിനീകരണ നിയന്ത്രണത്തിന് 20 അംഗ കമ്മീഷന്‍

ഡല്‍ഹിയില്‍ വായുമലിനീകരണം തടയുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ബുധനാഴ്ച അര്‍ധരാത്രി രാഷ്ട്രപതി ഒപ്പുവച്ചു. ഓര്‍ഡിനന്‍സ് പ്രകാരം മലിനീകരണനിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഒരു സ്ഥിരം കമ്മീഷനെ…

By :  Editor
Update: 2020-10-30 02:07 GMT

ഡല്‍ഹിയില്‍ വായുമലിനീകരണം തടയുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ബുധനാഴ്ച അര്‍ധരാത്രി രാഷ്ട്രപതി ഒപ്പുവച്ചു. ഓര്‍ഡിനന്‍സ് പ്രകാരം മലിനീകരണനിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഒരു സ്ഥിരം കമ്മീഷനെ നിയമിക്കാനും കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് ഇന്‍ നാഷണല്‍ കാപ്പിറ്റല്‍ റീജിയന്‍ ആന്റ് അഡ്‌ജോയിനിങ് ഏരിയാസ് 2020 എന്ന പേരിലുള്ള ഓര്‍ഡിനന്‍സില്‍ നിര്‍ദേശമുണ്ട്. സെക്രട്ടറി, ചീഫ് സെക്രട്ടറി തലത്തിലുള്ളവര്‍ അംഗങ്ങളാകുന്ന 20 അംഗ കമ്മീഷനില്‍ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വകുപ്പുകളുടെ സെക്രട്ടറിമാരും അംഗങ്ങളാണ്. ഡല്‍ഹിയോട് ചേര്‍ന്ന് കിടക്കുന്ന 5 സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും എക്‌സ് ഒഫീഷ്യോ അംഗങ്ങളാവും. പുതിയ നിയമപ്രകാരം മലിനീകരണം ഉണ്ടാക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവും ഒരു കോടി രൂപ പിഴയുമാണ് ശിക്ഷ.

Tags:    

Similar News