ആന്‍ഡ്രോയ്ഡില്‍ മാത്രമല്ല ഇനി ആപ്പിളിലും ഗൂഗിള്‍ ന്യൂസ് ആപ്പ്
ഇതുവരെ ആന്‍ഡ്രോയ്ഡിലും മറ്റും മാത്രം ലഭ്യമായിരുന്ന ഗൂഗിള്‍ ന്യൂസ് ആപ്പ് ഇനി ആപ്പിളിലും. ഡിസൈനിലും ഫീച്ചറിലും അടിമുടി മാറ്റങ്ങളോടെ അവതരിപ്പിച്ച ഗൂഗിള്‍ ന്യൂസിന്റെ പുത്തന്‍ ആപ്പാണ് ആപ്പിളിലും…
ഇതുവരെ ആന്‍ഡ്രോയ്ഡിലും മറ്റും മാത്രം ലഭ്യമായിരുന്ന ഗൂഗിള്‍ ന്യൂസ് ആപ്പ് ഇനി ആപ്പിളിലും. ഡിസൈനിലും ഫീച്ചറിലും അടിമുടി മാറ്റങ്ങളോടെ അവതരിപ്പിച്ച ഗൂഗിള്‍ ന്യൂസിന്റെ പുത്തന്‍ ആപ്പാണ് ആപ്പിളിലും ലഭ്യമാക്കിയിട്ടുള്ളത്. വാര്‍ത്തള്‍ ഹൈലെറ്റ് ചെയ്ത് ലഭിക്കുന്നതടക്കമുള്ള സംവിധാനങ്ങളാണ് പുത്തന്‍ ആപ്പില്‍ ഒരുക്കിയിട്ടുള്ളത്. ഇനിമുതല്‍ ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് പഴയ ആപ്പിന് പകരം പുതിയവ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുമെന്ന് കമ്ബനി വ്യക്തമാക്കി. പ്രധാനമായും നാല് ടാബോടു കൂടിയാണ് പുതിയ ആപ്പ് പുറത്തിറക്കിയിട്ടുള്ളത്. നവീകരിച്ച ആപ്പ് 127 രാജ്യങ്ങളില്‍ ലഭ്യമാകുമെന്നും കമ്ബനി വ്യക്തമാക്കി.
ലോകോത്തര സേര്‍ച്ച് എന്‍ജിനായ ഗൂഗിള്‍ ഈയടുത്ത കാലത്താണ് വാര്‍ത്താ വിതരണത്തിനായി ഗൂഗിള്‍ ന്യൂസ് ആരംഭിച്ചത്. തുടക്കത്തില്‍ വിവിധ ഭാഷകളില്‍ ആരംഭിക്കാന്‍ കഴിഞ്ഞതിനാല്‍ തന്നെ ഈ ന്യൂസ് പോര്‍ട്ടലിന് വന്‍ജനപ്രീതിയും നേടിയിരുന്നു.