സ്വയംഭോഗം ചെയ്യുന്ന വീഡിയോ പുറത്തായി; റഷ്യന്‍ ഫുട്ബോള്‍ ക്യാപ്റ്റൻ ടീമില്‍ നിന്നും പുറത്ത്
സ്വയംഭോഗം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പിന്നാലെ റഷ്യയിലെ ഫുട്ബോള്‍ ക്യാപ്ടനെ ദേശീയ ടീമില്‍ നിന്നും പുറത്താക്കി. സെനിറ്റ് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് സ്‌ട്രൈക്കറായ ആര്‍ടെം ഡിസ്യൂബയ്ക്ക് എതിരെയാണ് നടപടി.…
സ്വയംഭോഗം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പിന്നാലെ റഷ്യയിലെ ഫുട്ബോള്‍ ക്യാപ്ടനെ ദേശീയ ടീമില്‍ നിന്നും പുറത്താക്കി. സെനിറ്റ് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് സ്‌ട്രൈക്കറായ ആര്‍ടെം ഡിസ്യൂബയ്ക്ക് എതിരെയാണ് നടപടി. ഇയാള്‍ ബെഡ്ഡില്‍ കിടന്നുകൊണ്ട് സ്വയംഭോഗം ചെയ്യുന്ന വീഡിയോ ആണ് ശനിയാഴ്ച രാത്രിയോടെ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഇതിനു പിന്നാലെയാണ് ക്യാപ്ടനെതിരെ നടപടിയെടുത്തത്.മോള്‍ഡോവ, തുര്‍ക്കി, സെര്‍ബിയ എന്നിവയ്‌ക്കെതിരായ മത്സരങ്ങളില്‍ ക്യാപ്റ്റന്‍ ഡിസ്യൂബ കളിക്കില്ലെന്ന കാര്യം റഷ്യയുടെ അന്താരാഷ്ട്ര കോച്ച് സ്റ്റാനിസ്ല വ് ചെര്‍ചെസോവ് സ്ഥിരീകരിച്ചതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡിസ്യൂബയുടെ പ്രവൃത്തിയുമായി ടീമിന് യാതൊരു ബന്ധവുമില്ലെന്ന് ടീം മാനേജര്‍ പ്രതികരിച്ചതായി റഷ്യന്‍ മാധ്യമമായ 'ദ സണ്‍' റിപ്പോര്‍ട്ട് ചെയ്തു. മോള്‍ഡോവ, തുര്‍ക്കി, സെര്‍ബിയ എന്നിവയുയി നവംബറില്‍ നടക്കുന്ന മത്സരങ്ങളില്‍ കളിക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മനേജര്‍ ആവശ്യപ്പെട്ടു.ഫുട്ബോള്‍ മൈതാനത്തും പുറത്തും ടീം അംഗങ്ങള്‍ എല്ലാവരും ദേശീയ ടീമിലെ ഒരു കളിക്കാരന്റെ നിലവാരത്തിനും പദവിക്കും അനുയോജ്യമായ രീതിയില്‍ പെരുമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.2018 ലോകകപ്പില്‍ റഷ്യന്‍ ടീമിനെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിച്ചതില്‍ നിര്‍ണായ പങ്കുവഹിച്ചത് 32 കാരനായ ഡിസ്യൂബ ആയിരുന്നു. അതേസമയം തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന വിവാദത്തില്‍ പ്രതികരിക്കാന്‍ ഡിസ്യൂബ ഇതുവരെ തയാറായിട്ടില്ല.