വയനാട് ചു​ര​ത്തി​ല്‍ മ​ര​ത്തി​ല്‍ അ​ജ്ഞാ​ത​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

ഈ​ങ്ങാ​പ്പു​ഴ: താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ല്‍ ര​ണ്ടാം വ​ള​വി​നു താ​ഴ്ഭാ​ഗ​ത്താ​യി വ​ന​ത്തി​നു​ള്ളി​ല്‍ അ​ജ്ഞാ​ത​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വ​ന​ത്തി​ല്‍ പ​രി​ശോ​ധ​ന​ക്കി​ടെ വ​ന​പാ​ല​ക​രാ​ണ് മ​ര​ത്തി​ല്‍ മൃ​ത​ദേ​ഹം തൂ​ങ്ങി​നി​ല്‍ക്കു​ന്ന​ത്​ ക​ണ്ട​ത്. മൃ​ത​ദേ​ഹ​ത്തി​ന് ഒ​രാ​ഴ്ച​യി​ല​ധി​കം…

By :  Editor
Update: 2020-11-11 12:59 GMT

ഈ​ങ്ങാ​പ്പു​ഴ: താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ല്‍ ര​ണ്ടാം വ​ള​വി​നു താ​ഴ്ഭാ​ഗ​ത്താ​യി വ​ന​ത്തി​നു​ള്ളി​ല്‍ അ​ജ്ഞാ​ത​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വ​ന​ത്തി​ല്‍ പ​രി​ശോ​ധ​ന​ക്കി​ടെ വ​ന​പാ​ല​ക​രാ​ണ് മ​ര​ത്തി​ല്‍ മൃ​ത​ദേ​ഹം തൂ​ങ്ങി​നി​ല്‍ക്കു​ന്ന​ത്​ ക​ണ്ട​ത്. മൃ​ത​ദേ​ഹ​ത്തി​ന് ഒ​രാ​ഴ്ച​യി​ല​ധി​കം പ​ഴ​ക്ക​മു​ള്ള​താ​യി​ട്ടാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ക​റു​പ്പും ചു​വ​പ്പും ഇ​ട​ക​ല​ര്‍ന്ന ഫു​ള്‍ക്കൈ ക​ള്ളി​ഷ​ര്‍ട്ടും അ​ടി​വ​സ്ത്ര​വും ധ​രി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം. 168 സെ.​മീ. ഉ​യ​ര​മു​ണ്ട്. വാ​ച്ചും പോ​ക്ക​റ്റി​ല്‍നി​ന്ന് മൊ​ബൈ​ലും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. താ​മ​ര​ശ്ശേ​രി പൊ​ലീ​സ് ഇ​ന്‍ക്വ​സ്​​റ്റ്​ ന​ട​ത്തി മൃ​ത​ദേ​ഹം പോ​സ്​​റ്റ്​​മോ​ര്‍ട്ട​ത്തി​നാ​യി കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

Full View

Tags:    

Similar News