കോടിയേരി സ്ഥാനമൊഴിഞ്ഞു
തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞു. സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ എ വിജയരാഘവനാണ് സെക്രട്ടറിയുടെ താത്കാലിക…
By : Editor
Update: 2020-11-13 02:43 GMT
തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞു. സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ എ വിജയരാഘവനാണ് സെക്രട്ടറിയുടെ താത്കാലിക ചുമതല. ചികിത്സാര്‍ഥം സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനില്‍ക്കാന്‍ അനുവദിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ കോടിയേരി അറിയിക്കുകയും പാര്‍ട്ടി അത് അംഗീകരിക്കുകയുമായിരുന്നു.