ചൈനീസ് ഉത്പ്പന്നങ്ങളുടെ ബഹിഷ്ക്കരണത്തിലൂടെ ഈ ദീപാവലി ദിനത്തില്‍ രാജ്യത്ത് നടന്നത് 72,000 കോടി രൂപയുടെ വില്‍പ്പന; ചൈനയ്ക്ക് നഷ്ടം 40,000 കോടി
ന്യൂഡല്‍ഹി : ചൈനീസ് ഉത്പ്പന്നങ്ങളുടെ ബഹിഷ്ക്കരണത്തിലൂടെ ഈ ദീപാവലി ദിനത്തില്‍ രാജ്യത്ത് നടന്നത് 72,000 കോടി രൂപയുടെ വില്‍പ്പന .ഇന്ത്യയിലെ പ്രമുഖ വിതരണ കേന്ദ്രങ്ങളായി കണക്കാക്കപ്പെടുന്ന 20…
ന്യൂഡല്‍ഹി : ചൈനീസ് ഉത്പ്പന്നങ്ങളുടെ ബഹിഷ്ക്കരണത്തിലൂടെ ഈ ദീപാവലി ദിനത്തില്‍ രാജ്യത്ത് നടന്നത് 72,000 കോടി രൂപയുടെ വില്‍പ്പന .ഇന്ത്യയിലെ പ്രമുഖ വിതരണ കേന്ദ്രങ്ങളായി കണക്കാക്കപ്പെടുന്ന 20 വ്യത്യസ്ത നഗരങ്ങളില്‍ നിന്ന് ശേഖരിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം ദീപാവലി ഉത്സവ വില്‍പ്പനയില്‍ 72,000 കോടി രൂപയുടെ വിറ്റുവരവാണുണ്ടായതെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് അറിയിച്ചു. ഇതിലൂടെ ചൈനയ്ക്ക് 40,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാവുക.ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊല്‍ക്കത്ത, നാഗ്പൂര്‍, റായ്പൂര്‍, ഭുവനേശ്വര്‍, റാഞ്ചി, ഭോപ്പാല്‍, ലക്നൗ, കാണ്‍പൂര്‍, നോയിഡ, ജമ്മു, അഹമ്മദാബാദ്, സൂറത്ത്, കൊച്ചി, ജയ്പൂര്‍, ചണ്ഡിഗഡ് ഉള്‍പ്പെടെ 20 നഗരങ്ങളാണ് ഇന്ത്യയിലെ പ്രമുഖ വിതരണ കേന്ദ്രങ്ങളായി കണക്കാക്കപ്പെടുന്നത്.
ദീപാവലി ഉത്സവ സീസണില്‍ കുതിച്ചു കയറിയ വില്‍പ്പന ഭാവിയില്‍ മികച്ച ബിസിനസ്സ് സാധ്യതകളെ സൂചിപ്പിക്കുന്നുവെന്നും സിഐടി പറഞ്ഞു.ഭക്ഷ്യ സാധനങ്ങള്‍ , കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, കളിപ്പാട്ടങ്ങള്‍, ഇലക്‌ട്രിക്കല്‍ ഉപകരണങ്ങള്‍, ഗിഫ്റ്റ്സ് ഐറ്റംസ്, മിഠായികള്‍ , മധുരപലഹാരങ്ങള്‍, വീട്ടുപകരണങ്ങള്‍, വസ്ത്രങ്ങള്‍, പാത്രങ്ങള്‍, സ്വര്‍ണ്ണാഭരണങ്ങള്‍, പാദരക്ഷകള്‍, വാച്ചുകള്‍, ഫര്‍ണിച്ചറുകള്‍, എന്നിവയാണ് ദീപാവലിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഉത്പ്പന്നങ്ങള്‍ .രാജ്യത്ത് ചൈനീസ് ഉത്പ്പന്നങ്ങള്‍ ബഹിഷ്കരിക്കുന്നതിനുള്ള ശക്തമായ പ്രചാരണമാണ് സിഐടി നടത്തുന്നത് . അതിര്‍ത്തിയിലെ ഇന്ത്യ ചൈന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ചൈനീസ് ഉത്പ്പന്നങ്ങള്‍ ഇന്ത്യ ബഹിഷ്ക്കരിച്ചത്.