സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ പുതിയ നയം വരുത്തും
ന്യൂഡല്‍ഹി: വ്യാജവിലാസം ഉപയോഗിച്ചുള്ള തട്ടിപ്പു തടയുന്നതിനും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പു തടയുന്നതിനും വ്യവസ്ഥകളോടെ പുതിയ സൈബര്‍ സുരക്ഷാ നയം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നു. നാഷണല്‍ സൈബര്‍ സെക്യൂരിറ്റി കോ-ഓര്‍ഡിനേറ്റേഴ്സ്…
ന്യൂഡല്‍ഹി: വ്യാജവിലാസം ഉപയോഗിച്ചുള്ള തട്ടിപ്പു തടയുന്നതിനും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പു തടയുന്നതിനും വ്യവസ്ഥകളോടെ പുതിയ സൈബര്‍ സുരക്ഷാ നയം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നു. നാഷണല്‍ സൈബര്‍ സെക്യൂരിറ്റി കോ-ഓര്‍ഡിനേറ്റേഴ്സ് ഓഫീസാണ് പുതിയ നയം തയ്യാറാക്കാനുള്ള നോഡല്‍ ഏജന്‍സി. അവര്‍ വിവിധ മന്ത്രാലയങ്ങളുടെയും വിദഗ്ധരുടെയും അഭിപ്രായം ശേഖരിച്ചിട്ടുണ്ട്. നയത്തിന് അന്തിമരൂപം നല്‍കാനായി കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഐ.ടി. മന്ത്രാലയവുമായി ചര്‍ച്ച നടക്കുകയാണ് ഇപ്പോള്‍.
ഡിസംബറോടെ നയത്തിന്റെ പ്രഖ്യാപനം നടത്തും. നിലവിലുള്ള സൈബര്‍ സുരക്ഷാ നിയമങ്ങള്‍ ശക്തിപ്പെടുത്താനുള്ള വ്യവസ്ഥകളായിരിക്കും പുതിയ നയത്തില്‍ ഉണ്ടാവുന്നത്. 2013-ലെ സൈബര്‍ നയത്തിന്റെ പരിഷ്‌കരിച്ച രൂപമാണ് കഴിഞ്ഞ ഒരു വര്‍ഷമായി അണിയറയിലുള്ളതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.