54-ാം വയസ്സിലും പതിവുതെറ്റിക്കാതെ കസ്തൂരി; 800 പടികൾ കയറി പഴനിമല ക്ഷേത്രത്തിലെത്തി
പഴനി : അങ്ങനെ 54 മത്തെ വയസ്സിലും പതിവ് തെറ്റിക്കാതെ കസ്തൂരിയെന്ന ആന 800 പടികള്‍ കയറി പഴനിമല ക്ഷേത്രത്തിലെത്തി. സ്‌കന്ദഷഷ്ഠി ഉത്സവത്തിനായാണ് പഴനി ദേവസ്വംബോര്‍ഡ് കസ്തൂരിയെന്ന…
പഴനി : അങ്ങനെ 54 മത്തെ വയസ്സിലും പതിവ് തെറ്റിക്കാതെ കസ്തൂരിയെന്ന ആന 800 പടികള്‍ കയറി പഴനിമല ക്ഷേത്രത്തിലെത്തി. സ്‌കന്ദഷഷ്ഠി ഉത്സവത്തിനായാണ് പഴനി ദേവസ്വംബോര്‍ഡ് കസ്തൂരിയെന്ന ആനയെ ക്ഷേത്രത്തിൽ എത്തിച്ചത്. പഴനിമല ക്ഷേത്രത്തില്‍ നടക്കുന്ന ഒരേയൊരു ഉത്സവം സ്‌കന്ദഷഷ്ഠിയാണ്. 2007 മുതല്‍ തുടര്‍ച്ചയായി കസ്തൂരി ഉത്സവകാലത്ത് ഇവിടെ എത്താറുണ്ട്.4,650 കിലോഗ്രാമാണ് കസ്തൂരിയുടെ ഭാരം. പഴനിയിൽ നടക്കുന്ന തൈപ്പൂയ്യം, പങ്കുണി ഉത്രം, വൈശാഖ വിശാഖോത്സവം, കുംഭമാസത്തിൽ പഴനി മാരിയമ്മൻ ക്ഷേത്രത്തിൽ നടക്കുന്ന ഉത്സവത്തേരോട്ടം എന്നിവയിൽ കസ്തൂരിയുടെ സാന്നിധ്യമുണ്ടാകാറുണ്ട്.ഭക്തര്‍ തേരുവലിക്കുമ്പോള്‍ തള്ളിക്കൊടുത്ത് സഹായിക്കുന്നതും 4,650 കിലോഗ്രാം ഭാരമുള്ള കസ്തൂരിയാണ്.