തിരുവനന്തപുരം വിമാനത്താവളം ; കേസില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നു
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള സ്വകാര്യ വല്‍ക്കരണത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള തീരുമാനത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറുന്നു . സര്‍ക്കാര്‍ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോയേക്കില്ലെന്നാണ് സൂചന.…
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള സ്വകാര്യ വല്‍ക്കരണത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള തീരുമാനത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറുന്നു . സര്‍ക്കാര്‍ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോയേക്കില്ലെന്നാണ് സൂചന. അനുകൂലവിധിക്ക് സാധ്യതയിലെന്ന നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. അതേസമയം സുപ്രീം കോടതിയെ സമീപിക്കാന്‍ എയര്‍ പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ തീരുമാനിച്ചു .
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപിനു വിട്ടു നല്‍കുന്നതിനെതിരെ തുടക്കം മുതല്‍ തന്നെ കടുത്ത എതിര്‍പ്പുയര്‍ത്തിയ സംസ്ഥാന സര്‍ക്കാര്‍ ആണ് ഒടുവില്‍ തീരുമാനം മാറ്റുന്നത്. സംസ്ഥാന സര്‍ക്കാരിനെ മറികടന്ന് അദാനി ഗ്രുപ്പിനെ കേന്ദ്രം സഹായിക്കുകയായിരുന്നു എന്നതടക്കമുള്ള സര്‍ക്കാരിന്റെ വാദങ്ങള്‍ ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. ടെണ്ടര്‍ നടപടിയില്‍ പങ്കെടുത്ത ശേഷം ഇതിനെ ചോദ്യം ചെയ്യുന്നതിലെ സാധുതയാണ് കോടതി വിമര്‍ശിച്ചത്. സുപ്രീം കോടതിയില്‍ പോയാലും ഇതായിരിക്കും സ്ഥിതിയെന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം.