കോച്ചിങ്‌ സെന്ററുകൾക്ക് പ്രവർത്തനാനുമതി നൽകണം

കോഴിക്കോട് : വിവിധ മത്സരപരീക്ഷകൾക്ക് വിദ്യാർഥികളെ സജ്ജരാക്കുന്ന ചെറുകിട എൻട്രൻസ് കോച്ചിങ്‌ സെന്ററുകൾ തുറന്നുപ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകണമെന്ന് എൻട്രൻസ് കോച്ചിങ്‌ സെന്റർ അസോസിയേഷൻ ഓഫ് കേരള…

;

By :  Editor
Update: 2020-11-19 20:47 GMT

കോഴിക്കോട് : വിവിധ മത്സരപരീക്ഷകൾക്ക് വിദ്യാർഥികളെ സജ്ജരാക്കുന്ന ചെറുകിട എൻട്രൻസ് കോച്ചിങ്‌ സെന്ററുകൾ തുറന്നുപ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകണമെന്ന് എൻട്രൻസ് കോച്ചിങ്‌ സെന്റർ അസോസിയേഷൻ ഓഫ് കേരള (ഇ.സി.സി.എ. കേരള) പ്രസിഡന്റ് ശ്രീകുമാർ പള്ളിയത്ത് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ ഒമ്പതുമാസമായി ഒരു വരുമാനവുമില്ലാതെ സ്ഥാപനത്തിന്റെ നിലനിൽപ്പുപോലും പ്രതിസന്ധിയിലായിരിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ഇവ പ്രവർത്തിക്കാൻ അനുമതി നൽകണം. പത്രസമ്മേളനത്തിൽ അസോസിയേഷൻ സെക്രട്ടറി കെ.പി. മുഹമ്മദ് ഇക്ബാൽ, എം.സി. മുഹമ്മദ് റാഫി എന്നിവർ പങ്കെടുത്തു.

Tags:    

Similar News